jobin

കുമളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഞ്ചാംമൈൽ കാട്ടൂർ വീട്ടിൽ ജോബിൻ.കെ.ജോൺ (28) ആണ് മരിച്ചത്. ഒരു വർഷത്തിന് മുൻപു കുമളി ഒന്നാം മൈൽ ഭാഗത്ത് ബൈക്കുകൾ കൂട്ടി ഇടിച്ചാണ് അപകടം. തലയ്ക്ക് പരിക്കേറ്റ ജോബിൻ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് അമരാവതി സെന്റ് ജോസഫ് ദേവാലയത്തിൽ. പിതാവ്: ജോൺ.കെ.ജോൺ. മാതാവ്: ലിസി. സഹോദരങ്ങൾ: ലിജോ, ലിബിൻ.