തിരുവനന്തപുരം: പതിനേഴുകാരനെ നിരന്തരം ലെെംഗികമായി പീഡിപ്പിച്ച 45 കാരിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പൊഴിയൂർ പൊലീസാണ് 45കാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. 2 വർഷത്തോളം തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയത്.
കുട്ടിയുടെ ബന്ധുവായ 45കാരി അവരുടെ വീട്ടിൽ വച്ച് നിരന്തരമായി ലെെംഗികമായി പീഡിപ്പിച്ചുവെന്ന് പറയുന്നു. 45കാരിയുടെ വീട്ടിൽ വിരുന്നിന് പോയപ്പോഴാണ് കൗമാരക്കാനെ ഇവർ ആദ്യമായി ലെെംഗികമായി ഉപയോഗിച്ചത്. പിന്നീട് അത് തുടരുകയായിരുന്നു. തുടർന്ന് കൗമാരക്കാരൻ യുവതിയുടെ വീട്ടിൽ തുടർച്ചയായി പോകാൻ തുടങ്ങി. സ്‌കൂളിൽ പോലും പോകാതെയാണ് കൗമാരക്കാരൻ യുവതിയുടെ വീട്ടിൽ പോയത്.
എന്നാൽ 45കാരിയുടെ വീട്ടിൽ നിന്ന് സ്കൂളിൽ പോകണമെന്ന് 17കാരൻ ആവശ്യപ്പെട്ടതോടെ വീട്ടിൽ പ്രശ്നമാകുകയായിരുന്നു. യുവതിയുടെ വീട്ടിൽ നിന്ന് സ്കൂളിൽ പോകണമെന്ന ആവശ്യത്തെ വീട്ടുകാർ എതിർത്തതോടെ കൗമാരക്കാരൻ ആക്രമണ സ്വഭാവം കാണിക്കാൻ തുടങ്ങി. മാതാപിതാക്കളെ ആക്രമിക്കുകയും വീട്ടിലെ ടിവി അടിച്ചു തകർക്കുകയും ചെയ്തു. സംഭവം പതിവായതോടെ മാതാപിതാക്കൾ ചെെൽഡ് ലെെൻ പ്രവർത്തകരെ സമീപിക്കുകയായിരുന്നു.
ചെെൽഡ് ലെെൻ നടത്തിയ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറത്ത് വരുന്നത്. നടന്ന സംഭവങ്ങളെല്ലാം കൗമാരക്കാരൻ ചെെൽഡ് ലെെൻ പ്രവർത്തകരോട് വെളിപ്പെടുത്തി. തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും പൊഴിയൂർ പോലീസ് വ്യക്തമാക്കി