nusrat

ന്യൂഡൽഹി:നുസ്രത് ജഹാനും മിമി ചക്രബർത്തിയും. ഈ ലോക്‌സഭയിലെ നക്ഷത്രസുന്ദരിമാർ. ബംഗാളിൽ നിന്ന് ജയിച്ച് വന്ന താരങ്ങൾ. രണ്ട് പേരും എം. പിമാരായി സത്യപ്രതിജ്ഞ ചെയ്തില്ല. കഴിഞ്ഞ രണ്ട് ദിവസം പാർലമെന്റിൽ എം. പിമാരുടെ സത്യപ്രതിജ്ഞ നടക്കുമ്പോൾ ഇരുവരും ടർക്കിയിലായിരുന്നു. അവിടെ ബോദ്രും നഗരത്തിൽ നുസ്രത്തിന്റെ കല്യാണമായിരുന്നു. ബുധനാഴ്ച. നുസ്രത്തിന് കൂട്ടു പോയതാണ് മിമി ചക്രബർത്തി.

വരൻ കൊൽക്കത്തയിലെ ബിസിനസുകാരൻ നിഖിൽ ജയിൻ.

പ്രശസ്ത ഫാഷൻ ഡിസൈനറായ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് വധൂവരന്മാർ അണിഞ്ഞത്. നുസ്രത്ത് പരമ്പരാഗത ലെഹംഗയും നിഖിൽ ഷെർവാണിയും.ഇനി മുസ്ലീം ആചാരപ്രകാരമുള്ള നിക്കാഹും നടക്കും.