കൊച്ചി: എൽ.ഐ.സി ഹൗസിംഗ് ഫിനാൻസിന്റെ 30-ാം വാർഷികാഘോഷം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്‌തു. എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് മാനേജർ (ഓപ്പറേഷൻസ്) എൽ. ബാലസുബ്രഹ്‌മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഗൃഹ നിർമ്മാണം, വീട് വാങ്ങൽ, അറ്റകുറ്റപ്പണികൾ, നവീകരണം, പ്ളോട്ട് വാങ്ങി വീടുവയ്‌ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് നൽകുന്ന വായ്‌പകളെക്കുറിച്ചും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അർഹരായവർക്ക് സബ്സിഡിയോടെ നൽകുന്ന വായ്‌പയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എറണാകുളം ഏരിയ മാനേജർ അനിൽ ലോറൻസ് നന്ദി പറഞ്ഞു.
ഫോട്ടോ:
എൽ.ഐ.സി ഹൗസിംഗ് ഫിനാൻസിന്റെ 30-ാം വാർഷികാഘോഷം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യുന്നു.