പരീക്ഷ തീയതി
നാലാം വർഷ ബി.പി.ടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ ജൂലായ് 17ന് ആരംഭിക്കും. പിഴയില്ലാതെ 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1000 രൂപ സൂപ്പർഫൈനോടെ ജൂലായ് ഒന്നുവരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
ഒന്നാം സെമസ്റ്റർ എം.എൽ.ഐ.എസ്‌സി (2018 അഡ്മിഷൻ റഗുലർ, 20092017 അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് അഫിലിയേറ്റഡ് കോളേജുകളും ഡിപ്പാർട്ട്‌മെന്റുകളും, 2016 അഡ്മിഷൻ സപ്ലിമെന്ററി ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകൾ ജൂലായ് 11ന് ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 150 രൂപ വീതം (പരമാവധി 600 രൂപ) സി.വി.ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം.
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി. (2018 അഡ്മിഷൻ റഗുലർ/2009 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് അഫിലിയേറ്റഡ് കോളേജുകളും ഡിപ്പാർട്ട്‌മെന്റും, 2016 അഡ്മിഷൻ സപ്ലിമെന്ററി ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകൾ ജൂലായ് 10ന് ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.പി.എഡ്. (2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ജൂലായ് അഞ്ചുമുതൽ ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം.
ഒന്നും രണ്ടും മൂന്നും വർഷ ബി.എസ്‌സി നഴ്‌സിംഗ് (20112015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലായ് 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
പുതുക്കിയ പരീക്ഷ തീയതി
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. (4 പി.എം.9 പി.എം.) സപ്ലിമെന്ററി പരീക്ഷകൾ 21ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. മോഡൽ 2 ഫോറസ്ട്രി ആൻഡ് എൻവയൺമെന്റൽ ഹിസ്റ്ററി, ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാമുകളുടെ എൻവയോൺമെന്റൽ ഹിസ്റ്ററി, ഇൻട്രൊഡക്‌ഷൻ ടു ആർക്കിയോളജി (2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ ജൂലായ് നാലിന് നടത്തും.
അപേക്ഷ തീയതി
പത്താം സെമസ്റ്റർ ബി.ആർക് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ തീസിസ് മൂല്യനിർണയം, വൈവാവോസി പരീക്ഷകൾ പിഴയില്ലാതെ ജൂലായ് നാലുവരെയും 500 രൂപ പിഴയോടെ അഞ്ചുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഒൻപതുവരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 125 രൂപ പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.സി.എ പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ ആരംഭിക്കും.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ എം.എ പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷനുള്ള ഇന്റർവ്യൂ 24ന് നടക്കും.
എം.എഡ് സീറ്റൊഴിവ്
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ് പ്രോഗ്രാമിൽ ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 04812731042.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ എസ്.സി വിഭാഗത്തിന് നാലും എസ്.ടി വിഭാഗത്തിന് ഒന്നും സീറ്റൊഴിവുണ്ട്. ഫോൺ: 04812731037.
പരീക്ഷഫലം
നാലാം /ആറാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് (മോഡൽ I, II, III 2013ന് മുമ്പുള്ള അഡ്മിഷൻ) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് അഞ്ചുവരെ അപേക്ഷിക്കാം.