dgp-

കണ്ണൂർ: ലൈം​ഗീകാരോപണം ഉന്നയിച്ച യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ പരാതിയെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്ന് ഡി.ജി.പി.ലോക്‌നാഥ് ബെഹ്റ. അക്കാര്യത്തെ കുറിച്ച്‌ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരായ കേസിൽ മുംബയ് പോലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഇതുവരെ മുംബയ് പൊലീസ് സഹായം തേടിയിട്ടില്ല. മുംബയ് പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാൽ സംസ്ഥാന പൊലീസ് അന്വേഷണത്തിന് സഹായിക്കുമെന്നും ഡി.ജി.പി.പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് മുംബയ് പൊലീസ് കണ്ണൂരിലെത്തിയത്. മുംബയിൽ നിന്നെത്തിയ ഇൻസ്‌പെക്ടറും പൊലീസ് കോൺസ്റ്റബിളും കണ്ണൂർ എസ്.പിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.