terror

തിരുവനന്തപുരം/ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രണത്തിന് പദ്ധതിയിടുന്നതായി സംശയം. ദേശീയ അന്വേഷണ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആക്രമണം നടത്താനാണ് ഭീകരരുടെ ഉദ്ദേശമെന്നും എൻ.ഐ.എ സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഭീകരവാദ സംഘടനകളുടെ സന്ദേശങ്ങൾ ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ചു. കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.