rahul-gandhi

ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭയേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗം ശ്രദ്ധിക്കാതിരുന്ന രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉയരുന്നു. പ്രസിഡന്റിന്റെ പ്രസംഗം കേൾക്കാതെ ഫോണിൽ നോക്കിയിരുന്നതിനെതിരെയാണ് കോൺഗ്രസ് അദ്ധ്യക്ഷനെതിരെ വിമർശനം ഉയരുന്നത്. എന്നാൽ രാഹുലിന്റെ അടുത്തിരുന്ന സോണിയ ഗാന്ധി പ്രംസംഗം മുഴുവൻ ശ്രദ്ധയോടെ കേൾക്കുകയും ബലാക്കോട്ട് വ്യോമാക്രമണത്തെ കുറിച്ചുള്ള പരാമർശത്തിൽ കെെ മേശയിടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

രാഹുലിന്റെ പ്രവൃത്തി ശ്രദ്ധയിൽപെട്ട സോണിയാഗാന്ധി രാഹുലിനെ തട്ടിവിളിക്കുകയും അത്തരത്തിൽ പെരുമാറരുതെന്ന സൂചന നൽകുകയും ചെയ്തുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ലോകം ഇന്ത്യയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ നടപടിയെന്നും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു.മിന്നൽ ആക്രമണത്തെക്കുറിച്ചും മസൂദ്ദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെക്കുറിച്ചും പരാമർശമുണ്ടായപ്പോൾ ഹർഷാരവത്തോടെയാണ് ബി.ജെപി എം.പിമാർ അതിനെ സ്വീകരിച്ചത്.

President Kovind is addressing both Houses of Parliament. Watch https://t.co/eLGQp1KlyZ

— PMO India (@PMOIndia) June 20, 2019