v-muraleedharan

ന്യൂഡൽഹി: മോസ്കോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ അഞ്ച് മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഉൾപ്പെടെ 25 ഇന്ത്യക്കാർക്ക് സഹായവുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മോസ്‌കോയിൽനിന്ന് ഡൽഹിയേക്കുള്ള എയറോഫ്‌ളോട്ട് വിമാനത്തിലെ യാത്രക്കാരാണ് ഷെരേം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി.

രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ നടപടികളിലൂടെ കടന്നുപോവുകയും ചെയ്ത ശേഷം വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് ഇവർ പറയുന്നു. എമിഗ്രേഷൻ കഴിഞ്ഞതിനാൽ വിമാനത്താവളത്തിന് പുറത്തേക്ക് യാത്രക്കാരെ വിട്ടതുമില്ല,​ ലഗേജുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ പലരുടെയും കൈയിൽ മതിയായ പണവുമില്ലായിരുന്നു. ഇവർ വിമാനത്താവളത്തിൽ എത്താൻ വൈകിയെന്ന വിശദീകരണമാണ് വിമാനത്താവളം അധികൃതർ നൽകുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട വി.മുരളീധരൻ വിദേശകാര്യമന്ത്രാലയം വഴി നാളത്തെ വിമാനത്തിൽ ഇവർക്ക് യാത്ര ഏർപ്പേടാക്കുകയായിരുന്നു.

വേറെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാണ് വിമാന കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശമെന്നും യാത്രക്കാർ പറയുന്നു. പിന്നീട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വെബ്‌സൈറ്റിൽ നൽകിയ നമ്പറുകൾ പ്രവർത്തിക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടിരുന്നു,​