യൗവനത്തിന്റെ പ്രകടമായ ലക്ഷണമാണ് ആരോഗ്യവും സൗന്ദര്യവുമുള്ള ചർമ്മവും മുടിയും. ഇവ രണ്ടിന്റെയും ആരോഗ്യം നിലനിറുത്താൻ കഴിഞ്ഞാൽത്തന്നെ പ്രസരിപ്പ് കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ദിവസവും ഭക്ഷണത്തിൽ മുളപ്പിച്ച പയർ ചേർത്ത സാലഡ് കഴിക്കുകയാണ് യൗവനം നിലനിറുത്താൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. നിത്യവും മുളപ്പിച്ച ചെറുപയർ കഴിച്ചാൽ ചർമ്മത്തിന് തിളക്കം ലഭിക്കുമെന്നതിന് പുറമേ ചർമ രോഗങ്ങളെ പ്രതിരോധിക്കാനും പ്രായാധിക്യത്താലുണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കും. മുളപ്പിച്ച പയറിനൊപ്പം ക്യാരറ്റ്, കറിവേപ്പില, തേങ്ങാപ്പീര, അൽപ്പം നാരങ്ങാനീര് എന്നിവ ചേർത്ത് രുചികരവും പോഷക സമ്പുഷ്ടവുമായ സാലഡ് തയാറാക്കാം.
മുളപ്പിച്ച പയറിൽ വിറ്റാമിൻ എ, ബി, കോപ്പർ, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം ,കാത്സ്യം എന്നിവ ധാരാളമുണ്ട്. ഇതിനെല്ലാം പുറമേ മുളപ്പിച്ച പയർ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, ശരീരഭാരം കുറയ്ക്കുന്നു,മസിലുകൾക്ക് ബലവും നൽകുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു, കൊളസ്ട്രോൾ കുറയ്ക്കുന്നു .