മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആഘോഷങ്ങളിൽ പങ്കെടുക്കും. യാത്രകൾ വേണ്ടിവരും. പ്രതിസന്ധികൾ തരണം ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സംയുക്ത സംരംഭങ്ങൾ. ആത്മാഭിമാനം വർദ്ധിക്കും. സദ്ഭാവനകൾ യാഥാർത്ഥ്യമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ചർച്ചകൾ വിജയിക്കും. സഹപ്രവർത്തകർ സഹായിക്കും. അഭിപ്രായ വ്യത്യാസങ്ങൾ തീരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അധികാര പരിധി വർദ്ധിക്കും. സർവാദരങ്ങൾ ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം. ആരോഗ്യം മെച്ചപ്പെടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആഗ്രഹങ്ങൾ സഫലമാകും. പ്രശസ്തി ലഭിക്കും. പരിശ്രമങ്ങൾ വിജയിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കീർത്തി വർദ്ധിക്കും. ശ്രമങ്ങൾ വിജയിക്കും. പ്രവർത്തനങ്ങൾക്ക് നേതൃത്വം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഭൂരിപക്ഷ അഭിപ്രായം മാനിക്കും. വിട്ടുവീഴ്ച കാട്ടും. സാമ്പത്തിക നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അഭിപ്രായം പ്രകടിപ്പിക്കും. വ്യവസ്ഥകൾ പാലിക്കും. ജന്മനാട്ടിൽ വന്നുചേരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മാറ്റങ്ങൾക്ക് തയ്യാറാകും. സത്കീർത്തി ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കാര്യങ്ങൾ അനുകൂലമാകും. സ്വസ്ഥതയും സമാധാനവും. ചെലവുകൾ നിയന്ത്രിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉദ്യോഗമാറ്റം. കാര്യനേട്ടം. ഉത്തരവാദിത്വം വർദ്ധിക്കും.