theft

കാസർകോട് : ബസിറങ്ങി നടന്നു പോവുകയായിരുന്ന യുവതിയുടെ അഞ്ചേകാൽ പവൻ മാല ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തു. ഉപ്പള ഐല മൈതാനിക്ക് സമീപം താമസിക്കുന്ന കമല(34) വൈകിട്ട് ഉപ്പളയിൽ നിന്ന് വരുമ്പോഴാണ് കവർച്ച. കവർച്ചക്കാരെ തിരിച്ചറിയുന്നതിനായി പൊലീസ് സിസിടിവി കാമറകൾ പരിശോധിച്ചു വരികയാണ്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.