സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഷൂവിന്റെ വിലയാണ്. 1.10 ലക്ഷത്തിലധികമാണ് വില. ഫാമിലി എന്ന ക്യാപ്ഷനോടുകൂടി കഴിഞ്ഞദിവസം ഭാര്യയുടേയും കുട്ടിയുടേയും പൃഥ്വിയുടേയും ഷൂ ധരിച്ച കാലിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
ആരാധകർ ആ ചിത്രത്തെ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുമെന്ന് പറയേണ്ട കാര്യമില്ലല്ലോ. പൃഥ്വിയുടെ ഷൂവിൽ കണ്ണ് ഉടക്കിയ ആരാധകർ ഓൺലൈൻ മാർക്കറ്റിൽ തപ്പിയപ്പോഴാണ് 1.10 ലക്ഷത്തിലധികമാണ് ഷൂവിന്റെ വിലയെന്നറിയുന്നത്.
കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകളുടെ ചിത്രങ്ങൾ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ചിത്രത്തിൽ താരം ധരിച്ച വാച്ചിനെപ്പറ്റി അന്വേഷിച്ചപ്പോൾ ആരാധകർ ഞെട്ടിയിരുന്നു. 13-20 ലക്ഷമാണ് ആ സ്‌റ്റൈലിഷ് വാച്ചിന്റെ വില