kummanam-rajasekharan

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ പീഡനക്കേസിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. മക്കൾക്കെതിരെ ആരോപണം വരുമ്പോൾ എന്തും ആകാമെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി. മുംബയിലെ അന്വേഷണ സംഘത്തോട് കേരള പൊലീസ് സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിനോയ്ക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് മുംബയ് പൊലീസ്. 2009 മുതൽ ബിനോയ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയാണെന്നും, ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും ബീഹാർ സ്വദേശിയായ യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.