ന്യൂഡൽഹി: ശബരിമല ഓർഡിനൻസിന് നിലവിൽ തടസമുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു. സുപ്രീംകോടതി നടപടികൾ മറികടക്കാൻ കഴിയില്ലെന്നും എന്നാൽ സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം,ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകൾ ഇന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ അവതരിപ്പിക്കും. സുപ്രീംകോടതി വിധിക്ക് മുൻപുള്ള സ്ഥിതി ശബരിമലയിൽ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. 'ശബരിമല ശ്രീധർമശാസ്ത്രക്ഷേത്ര ബിൽ' എന്ന പേരിലാണ് പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത്. 17-ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.