kaumudy-news-headlines

1. സർക്കാരിന് എതിരെ ആഞ്ഞടിച്ചും മാദ്ധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജുനാരായണ സ്വാമി. അഴിമതി തുറന്ന് കാട്ടിയത് ശത്റുതയ്ക്ക് കാരണമായി. പിരിച്ചു വിടൽ സംബന്ധിച്ച് തനിക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വാർത്ത അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ. നോട്ടീസ് ലഭിച്ചാൽ നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും


2. നാളികേര വികസന ബോർഡിൽ നിന്ന് തന്നെ മാറ്റിയത് 6 മാസത്തിനകം. നാളികേര വികസന ബോർഡിൽ നിന്ന് പിരിച്ചു വിട്ടത് സംബന്ധിച്ച കേസ് നടക്കുമ്പോൾ മറ്റ് തസ്തികകളിൽ ചുമതല ഏൽക്കാൻ കഴിയില്ല. അത് ചട്ടവിരുദ്ധം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്റട്ടറിക്ക് കത്ത് നൽകിയിരുന്നു. കേരളത്തിൽ തിരിച്ചെത്താൻ ആകാത്ത സാഹചര്യം അറിയിച്ചിരുന്നു. അഴിമതി നടത്തുന്ന എല്ലാവർക്കും ഭയമുണ്ട്. ചീഫ് സെക്റട്ടറിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച ചില കാര്യങ്ങൾ തനിക്ക് അറിയാം എന്ന് ചീഫ് സെക്റട്ടറിക്ക് അറിയാം എന്നും രാജു നാരായണ സ്വാമി
3. ടി.യു കുരുവിളയുടെ ഭൂമി ഇടപാടിലെ കള്ളക്കളികൾ പുറത്തു കൊണ്ടുവന്നതും മൂന്നാറിലെ ഭൂമി കയ്യേറ്റത്തിൽ താൻ സ്വീകരിച്ച നിലപാടുകളും മുതൽ തനിക്ക് എതിരെ ഗൂഢാലോചന തുടങ്ങിയിരുന്നു. തന്റെ പേരിൽ ഒരു കേസുപോലുമില്ല. ഇപ്പോഴത്തേത് തന്റെ വയറ്റത്ത് അടിക്കുന്ന നടപടി. മൂന്ന് മാസമായി തനിക്ക് ശമ്പളം ലഭിക്കുന്നില്ല. താൻ കടന്നു പോകുന്നത് വല്ലാത്ത പ്റതിസന്ധിയിലൂടെ എന്നും രാജു നാരാണ സ്വാമി
4 ആന്തൂരിലെ പ്റവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. നടപടി, നഗരസഭയ്ക്ക് വീഴ്ച പറ്റി എന്ന വിലയിരുത്തലിൽ. അനാവശ്യ രാഷ്ട്റീയ ഇടപെടൽ വികസനത്തിന് ഭീഷണി. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം അല്ല എന്ന സന്ദേശം ആണ് ഈ നടപടികൾ മറ്റുള്ളവർക്ക് നൽകുക എന്നും ഹൈക്കോടതിയുടെ വിലയിരുത്തൽ.
5 അതേസമയം, നഗരസഭാ അധ്യക്ഷ ആയ പി.കെ ശ്യമളയ്ക്ക് എതിരെ സി.പി.എം രംഗത്ത്. ശ്യാമളയ്ക്ക് എതിരെ നടപടി വേണം എന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ ആവശ്യം. ഏരിയ കമ്മിറ്റിയിൽ ശ്യമളയ്ക്ക് എതിരെ ഉയർന്നത് രൂക്ഷ വിമർശനങ്ങൾ. യോഗത്തിൽ വികാരധീരയായി ശ്യമള.
6 വിഷയത്തിൽ പാർട്ടി അന്തിമ തീരുമാനം എടുക്കട്ടെ എന്ന് ശ്യാമള. വിഷയം ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്യും എന്ന് ഏരിയാ കമ്മിറ്റിക്ക് മുതിർന്ന നേതാക്കളുടെ ഉറപ്പ്. ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്ക് എതിരെയും ഉദ്യോഗസ്ഥർക്ക് എതിരെയും ആത്മഹത്യാപ്റേരണ കുറ്റം ചുമത്തണം എന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്റിക്ക് പരാതി നൽകും.
7 പി.വി അൻവർ എം.എൽ.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണ ഇന്ന് പൊളിച്ച് നീക്കുന്നു. ഭൂവുടമ തടയണ പൊളിച്ചു നീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണം എന്ന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൊളിച്ച് നീക്കുന്നത്
8 നേരത്തെ തടയണ പൊളിച്ചു നീക്കാൻ 15 ദിവസത്തെ സാവകാശം വേണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. മുൻ ഉത്തരവുകൾ നടപ്പാക്കാതിരുന്നതിനെ തുടർന്ന് നേരത്തേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടയണ പൊളിക്കാൻ കർശന നിർദേശം നൽകിയിരുന്നു. ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിൽ ആണ് സർക്കാരിനോട് തടയണ പൊളിച്ചു നീക്കാൻ കോടതി ആവശ്യപ്പെട്ടത്. ഇതോടെ തടയണ പൂർണമായും പൊളിച്ചു നീക്കാനാണു തീരുമാനം.
9 ലെഗിക പീഡന ആരോപണത്തിൽ ബിനോയ് കോടിയേരിക്ക് എതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രണ്ടു ദിവസമായി കേരളത്തിൽ അന്വേഷണം നടത്തിയിട്ടും മുംബയ് പൊലീസിന് ബിനോയിയെ കണ്ടെത്താനായില്ല. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ ബിനോയ് ഉടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും. മുംബയ് സെഷൻസ് കോടതിയിൽ ആവും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുക
10.അതേസമയം ബിനോയിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനയാണ് മുംബയ് പൊലീസ് നൽകുന്നത്. കഴിഞ്ഞ ദിവസം മുതൽ ബിനോയ് കോടിയേരിയുടെ രണ്ട് ഫോൺ നമ്പരുകളും സ്വിച്ച്ഡ് ഓഫാണ്. ബിനോയ് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല. അറസ്റ്റിലേക്ക് മുംബയ് പൊലീസ് കടക്കുമെന്ന് ഉറപ്പായതോടെ ആണ് മുൻകൂർ ജാമ്യത്തിനായുള്ള ബിനോയിയുടെ ശ്റമം.
11യുവതിയുടെ പരാതിയിൽ വിശദമായ പരിശോധനയ്ക്കായി കണ്ണൂരിലുള്ള മുംബയ് പൊലീസ് സംഘം തിരുവനന്തപുരം കേന്ദ്റീകരിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചന. ബിനോയിയെ കണ്ടെത്തുക എന്നതാണ് പൊലീസ് സംഘത്തിന്റെ ലക്ഷ്യം. യുവതി നൽകിയ ഫോട്ടോകളും കോൾ റെക്കാഡും വീഡിയോകളും അടക്കം ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്റീയ പരിശോധന മുംബയിൽ തുടരുകയാണ്. പരാതിക്കാരിയുടെ മൊഴി എടുക്കുകയും കൂടുതൽ തെളിവുകൾ ലഭിക്കുകയും ചെയ്തതോടെ ആണ് പൊലീസിന്റെ നീക്കം