സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന വസ്തുക്കൾ അതീവ ശ്രദ്ധയോടെ വീക്ഷിക്കുകയും അതിനെപ്പറ്റി അന്വേഷിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അത്തരത്തിൽ സോഷ്യൽമീഡിയയുടെ കണ്ണുടക്കിയത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ബാഗിലാണ്. ആ ബാഗിന്റെ വില കേട്ട് ആളുകളുടെ കണ്ണ് തള്ളിയിരിക്കുകയാണ്. 2കോടി 60 ലക്ഷമാണ് ആ കുഞ്ഞൻ ബാഗിന്റെ വില.
സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാന്റായ ഹെർമിസിന്റെ ബിർകിൻ ബാഗാണ് നിത അംബാനി ഉപയോഗിക്കുന്നത്. ഈ ബാഗിന് ഒരു പ്രത്യേകതയും ഉണ്ട്. എന്താണെന്നല്ലേ? ഹിമാലയത്തിൽ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തൊലി ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ബാഗാണ് ഇത്. എന്നാൽ ഇതിന് നിറം നൽകുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള ജോലിയാണ്. അതിനാൽ വർഷത്തിൽ രണ്ട് ബാഗ് കമ്പനി നൽകും. ഓർഡർ ചെയ്ത ഉടനൊന്നും ഈ ബാഗ് ലഭിക്കില്ല. ചിലപ്പോൾ വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരും. ഓരോ വർഷവും ഇതിന് വില കൂടിക്കൊണ്ടിരിക്കും. ലോകകപ്പ് മത്സരങ്ങൾ കാണാൻ കരിഷ്മ കപൂറിനും കരീന കപൂറിനമുമൊപ്പം നിത എത്തിയിരുന്നു. നിതയ്ക്കൊപ്പമുള്ള ചിത്രം കരിഷ്മ കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് ബാഗ് ശ്രദ്ധിക്കപ്പെടുന്നത്.