yoga

കഴിഞ്ഞ ദിവസമായിരുന്നു അന്താരാഷ്ട്ര യോഗാദിനം. മികച്ച ആരോഗ്യത്തിനെന്നതിലുപരി യോഗ മികവുറ്റ ഉപരിപഠന, ഗവേഷണ മേഖലയായി മാറിക്കഴിഞ്ഞ യോഗയെ പരിചയപ്പെടാം. യോഗക്ക് ഹ്രസ്വകാല കോഴ്സുകളായിരുന്നു കുടുതലായും ഇന്ത്യയിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് ബിരുദ, ബിരുദാന്തര, ഡോകടറൽ പ്രോഗ്രാമുകളുണ്ട്. യോഗ അദ്ധ്യാപകർക്ക് ഏറെ തൊഴിൽ സാദ്ധ്യതകളാണ് വരാനിരിക്കുന്നത്. അടുത്തകാലത്തായി യോഗയ്ക്ക് യുജിസി നെറ്റ്-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്ക് NETപരീക്ഷയെഴുതാെമങ്കിലും അടുത്തയിടെ കഴിഞ്ഞ യുജിസി നെറ്റ് പരീക്ഷയിൽ യോഗ ബിരുദം പൂർത്തിയാക്കിയ നാല് വർഷത്തെ പ്രവൃത്തി പരിചയമുള്ളവരെ നെറ്റ് പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നു.


നെറ്റ് പരീക്ഷ പാസായവർക്ക് രാജ്യത്തെ കോളേജുകളിലും സർവകലാശാലകളിലും യോഗാ അസിസ്റ്റന്റ് പ്രൊഫസറാകാം. രാജ്യത്ത് ഹെസ്‌കൂളുകളിലും ഹയർസെക്കൻഡറി സ്‌കൂളുകളിലും അദ്ധ്യാപകരാകാനുളള TET, SET പരീക്ഷകളിൽ യോഗയും ഉൾപ്പെടുത്താനുളള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു.

ഇന്ന് ആയുഷിലുൾപ്പെടുത്തി ആയുർവേദം യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയ്ക്ക് രാജ്യത്താകമാനം പ്രസക്തിയേറുമ്പോൾ സർക്കാർ, സ്വകാര്യമേഖലയിൽ അനന്ത തൊഴിൽ സാദ്ധ്യതകളാണ് രൂപപ്പെടുന്നത്. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി, മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഇൻ യോഗ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാച്ചുറോപ്പതി, ഡിപ്പാർട്ട്‌മെന്റ് ഒഫ് ആയുഷ്, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാച്ചുറോപ്പതി എന്നിവയിൽ തൊഴിലവസരങ്ങളുണ്ട്.


ബി.എ യോഗ, യോഗ, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, യോഗ ആൻഡ് ജേർണലിസം, എം.എ ഇൻ യോഗ, യോഗ പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. ഏത് ബിരുദ-ബിരുദാനന്തര ബിരുദ, ബിരുദാനന്തര ഡിപ്ലാമ പ്രോഗ്രാമിനും ചേരാം. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് എംഫിൽ, പി.എച്ച്.ഡി. പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യാം. കൂടാതെ യോഗ ടീച്ചർ, ഇൻസ്ട്രക്ടർ പരീശീലനകോഴ്സുകളുമുണ്ട്.


യോഗപഠിക്കാം മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ:-
 മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് യോഗ, ന്യൂഡൽഹി www.yogamdniy.nic.in
 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് യോഗയ്ക്ക് സയൻസ് ആൻഡ് റിസർച്ച് ഭുവനേശ്വർ www.iiysar.ac.in
 ഗുജറാത്ത് യൂണിവേഴ്സിറ്റി www.gujaratuniversity.org.in
 മാംഗ്ലൂർ യൂണിവേഴ്സിറ്റി www.mangaloreuniversity.ac.in
 കർണ്ണാടക യൂണിവേഴ്സിറ്റി
 മഹർഷി ദയാനന്ദ സരസ്വതി യൂണിവേഴ്സിറ്റി, അജ്മീർ www.mdsuajmer.ac.in
 ആന്ധ്രാ യൂണിവേഴ്സിറ്റി www.andhrauniversity.info
 ഗുജറാത്ത് ആയൂർവേദ യൂണിവേഴ്സിറ്റി www.ayurvedauniversity.edu.in
 യൂണിവേഴ്സിറ്റി ഒഫ് മുംബൈ www.mu.ac.in
 അണ്ണാമലെ യൂണിവേഴ്സിറ്റി www.annamalaiuniversity.ac.in
 ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, യു.പി. www.bhu.ac.in
 അളഗപ്പ യൂണിവേഴ്സിറ്റി, തമിഴ്നാട് www.alagappauniversity.ac.in
 കുരുക്ഷേത്ര യൂണിവേഴ്സിറ്റി, ഹരിയാന www.kuk.ac.in
 പതജ്ഞലി യൂണിവേഴ്സിറ്റി, ഹരിയാന www.patanjaliuniversity.com
 ജയ്പൂർ യൂണിവേഴ്സിറ്റി, www.jnujaipur.ac.in
 സെൻട്രൽ യൂണിവേഴ്സിറ്റി, കാസർഗോഡ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മണിപ്പൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ കേന്ദ്രമാനവശേഷി മന്ത്രാലയം യോഗയ്ക്ക് സയൻസ് ഡിപ്പാർട്ട്‌മെന്റ് അനുവദിച്ചിട്ടുണ്ട്.
 കേരള, എംജി, കാലിക്കറ്റ് സർവകലാശാലകളിൽ എംഎസ്‌സി യോഗ ആൻഡ് നാച്ചുറൽ ലിവിംഗ് പ്രോഗ്രാം, യോഗ എഡുക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്സുകളുണ്ട്.