മുംബയ്: യുവതിയെ പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് ബിനോയ് മുംബയിലെ ദിൻഡോഷി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഇന്ന് വൈകിട്ടാണ് കോടതി ജാമ്യാപേക്ഷ പരിഗണിയ്ക്കുക. വിനോബാ മസോർക്കർ എന്ന അഭിഭാഷകനാണ് ബിനോയ് കോടിയേരിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.
തനിക്കെതിരെയുള്ള ഗൂഡാലോചനയെന്നാണ് കേസ് എന്നാണു ബിനോയ് തന്റെ ഹർജിയിൽ പറയുന്നത്. എന്നാൽ മുംബയ് പൊലീസ് ഇദ്ദേഹത്തിന്റെ ഹർജിയെ ശക്തമായി കോടതിയിൽ എതിർക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. ലൈംഗികമായി പീഡിപ്പിക്കൽ, വഞ്ചന എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പൊലീസ് ബിനീഷിന് മേൽ ചുമത്തിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യലിന് ബിനോയിയെ പൊലീസിന് ആവശ്യമുണ്ട്. അതിനാൽ ബിനോയിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നുള്ള ആവശ്യമാണ് പൊലീസ് കോടതിയിൽ ഉന്നയിക്കുക. ഉച്ചയ്ക്കുള്ള ഇടവേളയ്ക്ക് പിരിഞ്ഞ കോടതി ഇനി മൂന്ന് മണിക്കാണ് വീണ്ടും ചേരുക. അപ്പോഴാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.