kollam-accident-

കൊല്ലം: ബൈക്കപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച യുവാവ്, പണം അടയ്ക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കുരീപ്പുഴ കൊച്ചാനത്തുവീട്ടിൽ അജിത് കൃഷ്ണൻ (28)ആണ് മരിച്ചത്. തലയ്ക്ക് കാര്യമായ പരിക്കേറ്റ അജിത്തിനെ തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ പണം അടയ്ക്കാത്തിന്റെ പേരിൽ അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു.

കുരീപ്പുഴ നിന്നു കൊല്ലത്തേക്ക് ബൈക്കിൽ വരവെ പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ചായിരുന്നു അപകടം. പണം അടയ്ക്കാതെ സി.ടി സ്കാൻ നടത്താനാവില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ,

ബന്ധുക്കൾ വരുന്നതിന് എടുത്ത ഒരു മണിക്കൂർ സമയം ചികിത്സയൊന്നും കിട്ടാതെ യുവാവ് ആശുപത്രിയിൽ കിടന്നു. പിന്നീട് ബന്ധുക്കളെത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.