teeth

വ്യക്തിത്വത്തിന്റെ പ്രതീകമായിട്ടാണ് ഇന്ന് പല്ലുകളെ കാണക്കാക്കുന്നത്. അതിനാൽത്തന്നെ പല്ലിലെ മഞ്ഞക്കളർ സൗന്ദര്യത്തിനൊപ്പം വ്യക്തിത്വത്തെയും ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. പല്ലിലെ മഞ്ഞക്കളർ മൂലം പുഞ്ചിരിക്കാൻ പോലും മടിയുള്ള ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ പല്ലിലെ പ്രശ്നങ്ങളെ അകറ്റാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

പല്ലിന്റെ വെണ്മ നിലനിർത്താൻ ഇതാ ചില പൊടിക്കൈകൾ...

ബ്രഷ് ചെയ്യുക

ദിവസവും രണ്ട് തവണ നിർബന്ധമായും ബ്രഷ് ചെയ്യണം. ഇല്ലെങ്കിൽ ഭക്ഷണ പദാർത്ഥങ്ങളും മറ്റും അടിഞ്ഞുകൂടും ഇത് പല്ലിന് കേട് വരാനും മഞ്ഞ നിറമാകാനും കാരണമാകും. അതിനാൽത്തന്നെ ബ്രഷ് ചെയ്യുന്നതിനോട് കോംപ്രമൈസ് വേണ്ട

മൂന്ന് മാസത്തിൽ കൂടുതൽ ഒരു ബ്രഷ് വേണ്ട

പരമാവധി മൂന്ന് മാസമേ ഒരു ബ്രഷ് ഉപയോഗിക്കാവൂ. ബ്രഷ് പഴയതാകുന്തോറും അണുക്കൾ വരാനും ബ്രഷിന്റെ നാരുകൾ കഠിനമാകാനും ഇത് കാരണമാകും. ബ്രഷിന്റെ നാര് കഠിനമാകുന്തോറും ഇനാമലിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്.

ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക

കാരറ്റ് പോലുള്ള വൈറ്റമിൻ എ അടങ്ങിയ പച്ചക്കറികൾ ഇനാമലിന്റെ സംരക്ഷണത്തിന് ഉത്തമമാണ്. ഇത് പല്ലിന്റെ വെൺമ കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. വൈറ്റമിൻ സി അടങ്ങിയ പഴവർഗങ്ങൾ പല്ലിന്റെ മോണയെ ശക്തിപ്പെടുത്തും.

വെള്ളം

വെള്ളം കുടി മുടക്കണ്ട. വെള്ളം ധാരാളം കുടിക്കുന്നത് പല്ലിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. പുകയില ഉത്പന്നങ്ങൾ ഉപേക്ഷിക്കുക

പുകയില ഉത്പന്നങ്ങൾ

പുകയില ഉത്പന്നങ്ങൾ പല്ലിന്റെ ആരോഗ്യത്തെയും ബാധിക്കും. സിഗരറ്റൊക്കെ അമിതമായി ഉപയോഗിക്കുമ്പോൾ പല്ലിന്റെ വെൺമയെ അത് മോശമായി ബാധിക്കും.


മധുരം അധികം വേണ്ട

മധുരപലഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുക. മധുരമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ വാ നന്നായി വൃത്തിയാക്കാനും പ്രത്യേകം ശ്രദ്ധിക്കുക.