snake-master

തിരുവനന്തപുരം, പാച്ചല്ലൂർ വണ്ടിത്തടത്തെ ഒരു വീട്ടിൽ വേസ്റ്റ് ഇടാൻ എടുത്ത വലിയ കുഴിയിൽ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. സ്ഥലത്ത് എത്തിയ ഉടൻ തന്നെ കുഴിയിൽ കിടന്ന മൂർഖൻ പാമ്പിനെ വാവ കണ്ടു. അപ്പോഴാണ് അത് ശ്രദ്ധിച്ചത്. മൂർഖന് കൂട്ട് ഒരു ചുണ്ടെലിയും. രണ്ടുപേരും അബദ്ധത്തിൽ കുഴിക്കകത്തായതാണ്. രണ്ടുപേർക്കും രക്ഷപ്പെടണം. അതിനാലാവണം മൂർഖൻ എലിയെ ഭക്ഷണമാക്കാത്തത്. കുഴിയിലേക്ക് ഏണി ചാരിവച്ച് വാവ പതുക്കെ ഇറങ്ങി. പിന്നെ അവിടെ നടന്നത് സംഭവ ബഹുലമായ കാഴ്ചകൾ. അവിടെ കൂടിനിന്നവർ എല്ലാവരും ശ്വാസമടക്കിപ്പിടിച്ചാണ് നിന്നത്. കാരണം മൂർഖൻ വാവയെ കടിക്കാൻ ശ്രമിച്ചത് ഒന്നും രണ്ടും പ്രാവശ്യമല്ല. ഓരോ കടിയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അത്രയ്ക്ക് ദേഷ്യത്തിലാണ് മൂർഖൻ. കുറച്ച് നേരത്തെ ശ്രമഫലമായി വാലിൽ തന്നെ പിടികിട്ടി. വാവ കുഴിയിലായതിനാൽ ഏണിയിൽ കൂടി മുകളിലേക്ക് കയറ്റിവിട്ടു. പക്ഷേ മുകളിൽ എത്തിയതും തിരിഞ്ഞ് മൂർഖൻ പാമ്പ് വാവയ്ക്ക് നേരെ കുതിച്ചു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിലെ സാഹസിക കാഴ്ചകൾ.

വീഡിയോ