1. ശബരിമല വിഷയത്തിൽ എൻ.കെ പ്റേമചന്ദ്റൻ എം.പി ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തിന്റെ നടപടി ക്റമമാണ് ലോക്സഭയിൽ നടന്നത്. നറുക്കെടുപ്പിലൂടെ ആയിരിക്കും സ്വകാര്യ ബിൽ സഭയിൽ ചർച്ചയ്ക്ക് എടുക്കുന്നത്. ഇന്ന് സഭയിൽ അവതരിപ്പിച്ച ഒൻപത് ബില്ലുകളിൽ, നിന്ന് നറുക്കെടുക്കുന്ന മൂന്ന് ബില്ലുകളാണ് ലോക്സഭയിൽ ചർച്ച ചെയ്യുക.
2. അയ്യപ്പ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ നിയമനിർമ്മാണം വേണമെന്ന് സഭാധ്യക്ഷയായ മീനാക്ഷി ലേഖി. ഇത്തരത്തിലുള്ള ബില്ലുകൾ പൂർണതയുള്ള ബില്ലല്ലെന്നും മാദ്ധ്യമവാർത്തകളിൽ ഇടം നേടിയാണ് ബില്ലുമായി വരുന്നതെന്ന മീനാക്ഷിയുടെ ആരോപണത്തെ പ്റേമചന്ദ്റൻ രൂക്ഷമായി വിമർശിച്ചിരുന്നു.
3. മുത്തലാഖ് നിരോധന ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. മുസ്ലീം സ്ത്റീകളെ ശാക്തീകരിക്കാനും അവരുടെ സംരക്ഷണത്തിനും ആയാണ് നിയമം കൊണ്ടു വരുന്നത് എന്ന് ബിൽ അവതരിപ്പിച്ച് നിയമ മന്ത്റി രവിശങ്കർ പ്റസാദ്. അതേസമയം, സർക്കാരിന്റെ നീക്കത്തിഷ സംശയിക്കേണ്ടി ഇരിക്കുന്നു എന്നും സ്ത്റീകൾക്ക് ഉന്നമനം ഉണ്ടാക്കുന്നതല്ല ഈ ബില്ലെന്നും കോൺഗ്റസ്. ബിൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്ന് ശശി തരൂർ എം.പി
4. മുത്തലാഖ് നിരോധന ബിൽ ഭരണഘടനാ വിരുദ്ധം ഹൈദരാബാദ് എം.പി അസറുദീൻ ഒവൈസി. ബിൽ ഭരണ ഘടനയുടെ 14,15 വകുപ്പുകളുടെ ലംഘനം ആണ്. മുത്തലാഖ് നിരോധന ബിൽ നിയമം ആയാൽ ഇത് സ്ത്റീകളുടെ ഏറ്റവും വലിയ നീതി നിഷേധം ആവും എന്നും ഒവൈസി. കഴിഞ്ഞ ഡിസംബറിൽ മുത്തലാഖ് ബില്ല് ലോക്സഭ പാസാക്കി ഇരുന്നു. എന്നാൽ രാജ്യസഭയിൽ ബില്ല് പാസാക്കാനായില്ല. പ്റതിപക്ഷം യോജിച്ച് എതിർത്താൽ രാജ്യസഭയിൽ മുത്തലാഖ് ബില്ല് പാസാക്കുക ഇപ്പോഴും സർക്കാരിന് വെല്ലുവിളിയാണ്. മുത്തലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയ പ്റഖ്യാപനത്തിൽ രാഷ്ട്റപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു.
5. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ കേരളം സഹായിക്കണം എന്ന് തമിഴ്നാട് മുഖ്യമന്ത്റി എടപ്പാടി പളനി സാമി. ജലനിരപ്പ് ഉയർത്തിയാൽ മൂന്ന് ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാൻ ആവും. പളനിസാമിയുടെ അഭ്യർത്ഥന, തമിഴ്നാട്ടിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ. ഡാമിൽ അറ്റകുറ്റ പണികൾ യഥാസമയം നടത്താൻ അനുവദിക്കണം എന്നും തമിഴ്നാട് മുഖ്യമന്ത്റി
6. ട്റെയിൻമാർഗം 20 ലക്ഷം ലിറ്റർ കുടിവെള്ളം എത്തിക്കാം എന്ന കേരളത്തിന്റെ നിർദ്ദേശത്തെ തമിഴ്നാട് ആദ്യം തള്ളി എങ്കിലും പിന്നീട് സ്വാഗതം ചെയ്തു. എന്നാൽ കേരളം നൽകാം എന്ന് പറഞ്ഞ വെള്ളം ഒരു ദിവസത്തേക്ക് പോലും തികയില്ല. എല്ലാ ദിവസവും വെള്ളം നൽകണം എന്ന് അഭ്യർത്ഥിച്ച് കേരള മുഖ്യമന്ത്റിക്ക് കത്ത് അയക്കും എന്നും എടപ്പാടി.
7. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പിൽ ക്റമക്കേട് ആരോപിച്ച് നൽകിയ ഹർജി പിൻവലിക്കാൻ കെ. സുരേന്ദ്റൻ നൽകിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സുനിൽ തോമസിന്റേത് ആണ് ഉത്തരവ്. തിരഞ്ഞെടുപ്പ് ക്റമക്കേട് തെളിയിക്കാൻ പരമാവധി ശ്റമിച്ചു എങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ട് ആണെന്ന് സുരേന്ദ്റൻ പറഞ്ഞു. കേസിന്റെ ഭാഗമായി കൊണ്ടുവന്ന വോട്ടിംഗ് യന്ത്റങ്ങൾ കാക്കനാട് നിന്ന് മഞ്ചേശ്വരത്തേക്ക് തിരികെ കൊണ്ടു പോവുന്നതിന്റെ ചെലവായ 42000 രൂപ സുരേന്ദ്റൻ നൽകണം എന്നും കോടതി ഉത്തരവിട്ടു
8. ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് 101-ാം പിറന്നാൾ. കെ.ആർ ഗൗരിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാഷ്ട്റീയ കേരളം. നിയമസഭയ്ക്ക് അവധി നൽകി മുഖ്യമന്ത്റിയും പ്റതിപക്ഷ നേതാവും സ്പീക്കറും ഗൗരിയമ്മയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ ആലപ്പുഴയിൽ എത്തി. കുട്ടിക്കാലം മുതലുള്ള ജീവിച കഥ തമാശയും വേദനയും കലർത്തി ഗൗര്ിയമ്മ വിവരിച്ചു. ഗൗരിയമ്മ ഒരു പഠനം എന്ന പുസ്തകത്തിന്റെ പ്റകാശനവും ചടങ്ങിൽ നടന്നു
9. ബീഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 138 ആയി ഉയർന്നു. ഇനിയും മസ്തിഷ്‌ക ജ്വരത്തിന്റെ കാരണം കണ്ടെത്താൻ സർക്കാരിന് ആയിട്ടില്ല. ഇന്ന് ലോക്സഭയിലെ ചോദ്യോത്തര വേളയിൽ ഇക്കാര്യം ചർച്ച ആയി എങ്കിലും കാരണം അറിയില്ല എന്നാണ് രാജ്യസഭാ എം.പി രാജീവ് പ്റതാപ് റൂഡി പറഞ്ഞത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും റൂഡി കൂട്ടിച്ചേർത്തു
10. മലേഗാവ് സ്‌ഫോടന കേസ് പ്റതി പ്റഗ്യാ സിംഗിന് എൻ.ഐ.എ കോടതിയിൽ നേരിട്ട് ഹാജരാവുന്നതിന് ഒരാഴ്ചത്തെ ഇളവ് ലഭിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗം എന്ന നിലയിൽ സമ്മേളനത്തിൽ പങ്കെടുക്കണം എന്ന പ്റതിയുടെ ആവശ്യം പരിഗണിച്ചാണ് ഇളവ് നൽകിയത്
11. സ്വർണ്ണവില സർവകാല റെക്കാഡിൽ. സ്വർണ്ണത്തിന് ചരിത്റത്തിലെ ഏറ്റവും ഉയർന്ന വില. ഗ്റാമിന് 40 രൂപ വർധിച്ച് 3180 രൂപയായി. പവന് 320 രൂപ വർധിച്ച് 25440 രൂപയായും ഉയർന്നു. രാജ്യാന്തര വിപണിയിലും സ്വർണ്ണവില കുത്തനെ കൂടിയിട്ടുണ്ട്
12. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കർണാടകയിലെ സഖ്യ സർക്കാരിന്റെ ഭാവിയിൽ ആശങ്ക പ്റകടിപ്പിച്ച് ജെ.ഡി.എസ് നേതാവും മുൻ പ്റധാനമന്ത്റിയുമായ എച്ച്.ഡി ദേവഗൗഡ. മകൻ എച്ച്.ഡി കുമാരസ്വാമി നയിക്കുന്ന സർക്കാർ എത്റകാലം മുന്നോട്ട് പോകും എന്നതിനെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. ഇടക്കാല തിരഞ്ഞെടുപ്പ് നടന്നേക്കും എന്ന ും ദേവഗൗഡ മാദ്ധ്യമ പ്റവർത്തകരോട് പറഞ്ഞു
13. ഇന്ത്യൻ നാവിക സേനയുടെ രണ്ട് യുദ്ധ കപ്പലുകൾ ഒമാൻ കടലിടുക്കിലേക്ക്. മിഡിൽ ഈസ്റ്റിൽ ഇറാൻ- യു.എസ് സംഘർഷം തുടരുന്നതിനിടെ ആണ് ഇന്ത്യയുടെ രണ്ട് പടക്കപ്പലുകൾ ഇവിടേക്ക് തിരിക്കുന്നത്. ഇന്ത്യയിലേക്ക് ഇന്ധനവും ചരക്കുകളും എത്തിക്കുന്ന കപ്പലുകളെ സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടാണ് വിന്യാസം
|