tvm-

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹത്തിൽ നിന്ന് മാല മോഷണം പോയി. സംഭവുമാ.ി ബന്ധപ്പെട്ട് അറസ്റ്റിലായത് മെഡിക്കൽ കോളേജ് ജീവനക്കാരി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരി പന്തളം സ്വദേശി ജയലക്ഷ്മിയാണ് അറസ്റ്റിലായത്.

വിഷം ഉള്ളിൽചെന്ന് നിലയിൽ ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ച തമിഴ്നാട് സ്വദേശി രാധ എന്ന സ്ത്രീ ഇന്ന് രാവിലെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനായി മൂന്നാം വാർഡിന്റെ വശത്ത് കിടത്തുമ്പോഴാണ് ഒന്നരപ്പവന്റെ താലിമാല കാണാതെ പോയത് ശ്രദ്ധിക്കുന്നത്.

ഉടൻ തന്നെ ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് മാല കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ആശുപത്രിയിലെ മോഷണത്തിന് ഒരു ജീവനക്കാരി അറസ്റ്റിലാവുന്നത് ഇത് ആദ്യമായാണ്.