torres

മാഡ്രിഡ്: സ്‌പാനിഷ് സൂപ്പർ താരം ഫെർണാണ്ടോ ടോറസ് ഫുട്ബാളിൽ നിന്ന് വിരമിക്കുന്നു. നിലവിൽ ജാപ്പനീസ് ക്ലബ് സഗാൻ റ്രോസുവിന്റെ താരമായ ടോറസ് ഇന്നലെയാണ് തന്റെ ട്വിറ്രർ അക്കൗണ്ടിലൂടെ വിരമിക്കൽ വിവരം പുറത്തുവിട്ടത്. നാളെ ജാപ്പനീസ് പ്രാദേശിക സമയം രാവിലെ 10.30ന് ടോക്കിയോയിൽ പത്രസമ്മേളനം നടത്തി വിശദവിവരങ്ങൾ അറിയിക്കുമെന്ന് ടോറസ് ട്വീറ്റിനൊപ്പമുള്ള വീഡിയോയിലൂടെ അറിയിച്ചു. 35കാരനായ ടോറസ് 18 വർഷം നീണ്ട പ്രൊഫഷണൽ ഫുട്ബാൾ കരിയറിനാണ് ഫുൾസ്റ്റോപ്പിടുന്നത്. സ്പെയിനൊപ്പം 2010ലെ ലോകകപ്പും രണ്ട് യൂറോ കിരീടങ്ങളും സ്വന്തമാക്കി.110 മത്സരങ്ങളിൽ നിന്നായി രാജ്യത്തിനായി 38 ഗോളുകൾ നേടി.

അത്‌ലറ്രിക്കോ മാഡ്രിഡിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ടോറസ് അവരുടെ ഇതിഹാസ താരങ്ങളിൽ പ്രഥമഗണനീയനായാണ് പരിഗണിക്കപ്പെടുന്നത്. മുന്നോറോളം മത്സരങ്ങളിൽ നിന്നായി അത്‌ലറ്രിക്കോയ്ക്കായി 129 ഗോളുകൾ നേടി. ലിവർപൂളിനും ചെൽസിക്കുമായും ബൂട്ടണിഞ്ഞിട്ടുള്ള ടോറസ് ചെൽസിക്കൊപ്പം യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്,യൂറോപ്പ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങൾ സ്വന്തമാക്കി.