1. വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. വവ്വാലുകളില്‍ നിന്ന് ശേഖരിച്ച 16 സാമ്പിളുകളില്‍ വൈറസ് കണ്ടെത്തി. 36 സാമ്പിളുകള്‍ പരിശോധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയില്‍ അറിയിച്ചു. ഒരാളില്‍ മാത്രമാണ് നിപ സ്ഥിരീകരിച്ചത്. സംശയിക്കപ്പെട്ട 50 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
2. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് നല്‍കിയ മറുപടിയില്‍ ആണ് ആരോഗ്യമന്ത്രിയുടെ പരാമര്‍ശം. നിപ വൈറസിന്റെ ഉറവിടം തേടി കേന്ദ്ര വൈറോളജി വിഭാഗം തൊടുപുഴയില്‍ പരിശോധന നടത്തിയിരുന്നു. നിപ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ കോളേജിനും താമസ സ്ഥലത്തിനും സമീപത്തെ വവ്വാല്‍ ആവാസ കേന്ദ്രങ്ങളില്‍ ആയിരുന്നു പരിശോധന നടത്തിയത്.
3. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ചുവപ്പ്നാട കുരുക്കിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചുവപ്പു നാട ഒഴിവാക്കാന്‍ സാധിക്കണം. അര്‍ഹത മാനദണ്ഡമായി എടുത്ത് അനുവദിക്കാവുന്നത് അനുവദിക്കണം.ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാവരുത് എന്നും മുഖ്യമന്ത്രി. അര്‍ഹത ഉള്ളവരെ അനാവശ്യമായി നടത്തിക്കരുത് എന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ആന്തൂര്‍ നഗരസഭയില്‍ ഉണ്ടായപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
4. അതേസമയം നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ മരിച്ച പ്രവാസി സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ശ്യാമളയുടെയും ഉദ്യോഗസ്ഥരുടെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് ബീന ആവശ്യപ്പെട്ടു. ചെയര്‍പേഴ്സണും ഉദ്യോഗസ്ഥരും പദവിയും അധികാരവും ദുര്‍വിനിയോഗം ചെയ്തുവെന്നും ബീന പരാതിയില്‍ ആരോപിക്കുന്നുണ്ട്.
5. സാജന്റെ മരണത്തില്‍ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. നഗരസഭയ്ക്ക് വീഴ്ച പറ്റി എന്ന വിലയിരുത്തലില്‍ ആണ് നടപടി. കേസ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനും നഗരസഭയ്ക്കും വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കും. പാര്‍ത്ഥാസ് ബില്‍ഡേഴ്സ് നഗരസഭയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത് മുതലുള്ള നടപടികള്‍ ആയിരിക്കും കോടതി പരിശോധിക്കുക. ആന്തൂറിലെ ആത്മഹത്യയില്‍ സര്‍ക്കാര്‍ അടുത്ത മാസം 15ന് അകം വിശദീകരണം നല്‍കണം. കെട്ടിട അനുമതിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കണം എന്നും കോടതി.
6. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. ബിനോയ് കോടിയേരിക്ക് എതിരെയുള്ളത് കെട്ടിച്ചമച്ച തെളിവുകള്‍ എന്ന് അഭിഭാഷകന്‍. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം. വിവാഹം രജ്സ്റ്റര്‍ ചെയ്തു എന്ന് പറയുന്ന സമയത്ത് ബിനോയ് ദുബായിലായിരുന്നു.പാസ്പോര്ട്
7. ഒരുമിച്ച് ജീവിച്ചു എന്നു പറയുമ്പോള്‍ എങ്ങനെ ബലാത്സംഗ കുറ്റം നിലനില്‍ക്കും. എന്തു കൊണ്ട് ഇതുവരെ പരാതി നല്‍കിയില്ല എന്നും അഭിഭാഷകന്‍. മുംബയ് ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ബിനോയ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാന്‍ സാധ്യത ഉള്ളതിനാല്‍. അതേസമയം, ബിനോയ്ക്ക് എതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചേക്കും എന്ന് മുംബയ് പൊലീസ്. രണ്ടു ദിവസമായി കേരളത്തില്‍ അന്വേഷണം നടത്തിയിട്ടും മുംബയ് പൊലീസിന് ബിനോയിയെ കണ്ടെത്താനായില്ല.
8. കഴിഞ്ഞ ദിവസം മുതല്‍ ബിനോയ് കോടിയേരിയുടെ രണ്ട് ഫോണ്‍ നമ്പരുകളും സ്വിച്ച്ഡ് ഓഫാണ്. ബിനോയ് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല. യുവതിയുടെ പരാതിയില്‍ വിശദമായ പരിശോധനയ്ക്കായി കണ്ണൂരിലുള്ള മുംബയ് പൊലീസ് സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചന. യുവതി നല്‍കിയ ഫോട്ടോകളും കോള്‍ റെക്കാഡും വീഡിയോകളും അടക്കം ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന മുംബയില്‍ തുടരുകയാണ്. പരാതിക്കാരിയുടെ മൊഴി എടുക്കുകയും കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയും ചെയ്തതോടെ ആണ് പൊലീസിന്റെ നീക്കം
9. മുത്തലാഖ് നിരോധന ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചു. മുസ്ലീം സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ സംരക്ഷണത്തിനും ആയാണ് നിയമം കൊണ്ടു വരുന്നത് എന്ന് ബില്‍ അവതരിപ്പിച്ച് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. അതേസമയം, സര്‍ക്കാരിന്റെ നീക്കത്തിഷ സംശയിക്കേണ്ടി ഇരിക്കുന്നു എന്നും സ്ത്രീകള്‍ക്ക് ഉന്നമനം ഉണ്ടാക്കുന്നതല്ല ഈ ബില്ലെന്നും കോണ്‍ഗ്രസ്. ബില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് ശശി തരൂര്‍ എം.പി
10. മുത്തലാഖ് നിരോധന ബില്‍ ഭരണഘടനാ വിരുദ്ധം ഹൈദരാബാദ് എം.പി അസറുദീന്‍ ഒവൈസി. ബില്‍ ഭരണ ഘടനയുടെ 14,15 വകുപ്പുകളുടെ ലംഘനം ആണ്. മുത്തലാഖ് നിരോധന ബില്‍ നിയമം ആയാല്‍ ഇത് സ്ത്രീകളുടെ ഏറ്റവും വലിയ നീതി നിഷേധം ആവും എന്നും ഒവൈസി. കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്ല് ലോക്സഭ പാസാക്കി ഇരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്ല് പാസാക്കാനായില്ല. പ്രതിപക്ഷം യോജിച്ച് എതിര്‍ത്താല്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാക്കുക ഇപ്പോഴും സര്‍ക്കാരിന് വെല്ലുവിളിയാണ്. മുത്തലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയ പ്രഖ്യാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു