actor-vijay

തെറി,​ മെർസൽ ചിത്രങ്ങൾക്ക് ശേഷം വിജയ്- ആറ്റ്ലി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം ബിഗിലിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്പോർട്സ് പശ്ചാത്തലത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ വിജയ് ഫുട്ബോൾ കോച്ചായിട്ടാണ് എത്തുന്നത്. രണ്ട് വേഷത്തിലുള്ള ഫസ്റ്റ് ലൂക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ വിജയ്‌യുടെ നായികയായെത്തുന്നത് നയൻതാരയാണ്.

ചിത്രത്തിൽ പെൺകുട്ടികളുടെ ടീമിന്റെ ഫുട്ബോൾ കോച്ചായിട്ടാണ് വിജയ് എത്തുന്നതെന്നും അതിന് വേണ്ടി ശാരീരികമായി തയ്യാറെടുപ്പുകൾ താരം നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിജയ്‌യുടെ 63ാമത്തെ ചിത്രമായതിനാൽ ദളപതി 63 എന്ന പേരിലാണ് ചിത്രം ആദ്യം അറിയപ്പെട്ടിരുന്നത്. എ.ജി.എസ് എന്റർടെയ്ൻമെന്റ് ചിത്രം നിർമിക്കുന്നത്. വിവേകും യോഗി ബാബുവുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ.ആ റഹ്മാന്‍ ആണ് ചിത്രത്തിന് ഈണമൊരുക്കുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററിലെത്തും.

Here comes my Bday gift to @actorvijay Anna. #Bigil
Ennoda anna
Ennoda thalapathy @arrahman @dop_gkvishnu @muthurajthangvl @gopiprasannaa @archanakalpathi pic.twitter.com/GbrDsqR3sd

— atlee (@Atlee_dir) June 21, 2019