കൊച്ചി: ഒബ്‌റോൺ മാളിൽ വനിതാ സംരംഭകരുടെ ഉത്‌പന്ന വിപണനമേള ഇന്നും നാളെയുമായി നടക്കും. ടർക്വോയ്സിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കുട്ടികളുടെയും സ്‌ത്രീകളുടെയും ഡിസൈനർ അപ്പാരൽസ്, പർദ്ദകൾ, ഹോം ലിനൻ, ബെഡ്‌ ഷീറ്റുകൾ, അലങ്കാര വസ്‌തുക്കൾ, വീടിനുള്ളിൽ വളർത്തുന്ന ചെടികൾ, പൂച്ചെട്ടികൾ, ‌ഡിസൈനർ ജുവലറി, ഹോം മെയ്‌ഡ് ചോക്ളേറ്റുകൾ, കേക്കുകൾ, പെയിന്റിംഗുകൾ, ഔഷധ സോപ്പുകൾ തുടങ്ങിയവയാണ് മേളയിലുള്ളത്.