modi-

ന്യൂഡൽഹി: അവസാനം രാജ്യത്തെ ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് ട്വീറ്റ് ചെയ്യാൻ മോദി സമയം കണ്ടെത്തിയിരിക്കുന്നെന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു,​ മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ബീഹാറിൽ 130ലേറെ കുട്ടികൾ മരിച്ചസംഭവത്തിൽ പ്രതികരിക്കാതെ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെ ആരോഗ്യത്തിനുവേണ്ടി ആശംസിച്ച നരേന്ദ്രമോദിയെ ട്രോളിയാണ് ധ്രുവ് രതി എന്ന യുവാവിന്റെ പോസ്റ്റ്. സോഷ്യ?​ മീഡിയയിലൂടെ മോദിക്കെതിരെ പലപ്പോഴും കനത്ത വിമർശനം ഉന്നയിക്കാറുള്ള യുവാവാണ് ധ്രുവ്.

'അവസാനം രാജ്യത്തെ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് ട്വീറ്റ് ചെയ്യാൻ മോദി സമയം കണ്ടെത്തിയിരിക്കുന്നു. ശിഖർ ധവാൻ വേഗം സുഖം പ്രാപിക്കാൻ അദ്ദേഹം ആശംസ നേർനിരിക്കുന്നു'. 'മരിച്ച കുട്ടികൾ കാത്തിരിക്കേണ്ടിയിരിക്കുന്നു' എന്നാണ് ധ്രുവിന്റെ കുറിപ്പ്.

'പ്രിയപ്പെട്ട ധവാന്‍ മൈതാനം നിങ്ങളെ മിസ് ചെയ്യുമെന്ന കാര്യം ഉറപ്പാണ്. വേഗം മൈതാത്തേക്ക് തിരിച്ചുവരാനും കൂടുതല്‍ വിജയങ്ങള്‍ നേടിത്തരാനും കഴിയട്ടെ' എന്നും കഴിഞ്ഞ ദിവസം മോദി ട്വീറ്റ് ചെയിതിരുന്നു. പരിക്ക് കാരണം ലോകകപ്പിൽ കളിക്കുന്നില്ലെന്നുള്ള ധവാന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെയണ് ധ്രുവിന്റെ പ്രതികരണം.

അതേസമയം. 600 കുട്ടികളാണ് മസ്തിഷ്ക ജ്വരം കാരണം ചികിത്സയിൽ കഴിയുന്നത്. മസ്തിഷ്ക ജ്വരം അടക്കമുള്ള രോഗങ്ങൾ ഇല്ലായ്മ ചെയ്യാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ബീഹാർ സന്ദർശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പറഞ്ഞു.

Dear @SDhawan25, no doubt the pitch will miss you but I hope you recover at the earliest so that you can once again be back on the field and contribute to more wins for the nation. https://t.co/SNFccgeXAo

— Narendra Modi (@narendramodi) June 20, 2019