പഴുവിൽ: ആന്തൂരിൽ പ്രവാസി മരിക്കാനിടയായ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കാനാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡി.ജി.പി: ലോക്നാഥ് ബഹ്‌റ. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കും. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും നിലവിലുള്ള കേസ് അസ്വാഭാവിക മരണത്തിനാണെന്നും ബഹ്‌റ പറഞ്ഞു.