ന്യൂഡൽഹി: എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഉൾപ്പെടെ റഷ്യയിലെ മോസ്‌കോ ഷെരേം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ 25ഓളം ഇന്ത്യക്കാരിൽ വിദ്യാർത്ഥികൾ ഒഴികെയുള്ളവർ ഇന്ത്യയിലേക്ക് യാത്രതിരിച്ചു. അഞ്ച് മലയാളി വിദ്യാർത്ഥികൾ വെള്ളിയാഴ്ച രാത്രി 12 ന് കേരളത്തിലേക്ക് തിരിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ ഇടപെട്ടതോടെയാണിത്. വിമാനത്താവളത്തിൽ കുടുങ്ങിയവർക്കുള്ള മറ്റുസൗകര്യങ്ങൾ എംബസി ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ വിമാനത്താവളത്തിലെത്തി ലഗേജുകൾ കയറ്റിവിട്ട ശേഷം വിമാനത്തിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്നും ലഗേജുകൾ നഷ്ടമായ തങ്ങളോട്
വേറെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാണ് വിമാന കമ്പനി നിർദ്ദേശിച്ചതെന്നും യാത്രക്കാർ പറയുന്നു.
എന്നാൽ, ഇവർ വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാലാണ് ഇത്തരം നടപടിയെടുത്തതെന്നാണ് വിമാന അധികൃതരുടെ ഭാഷ്യം.