india

സതാംപ്ടൺ : ലോകകപ്പ് നേടാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്ന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. മികച്ച ബാറ്റിംഗ് നിരയും ബൗളർമാരും ഫീൽഡർമാരുമുള്ള ഇന്ത്യ ലോകകപ്പ് ജയിക്കുമെന്നതിൽ സംശയില്ലെന്നും റാഷിദ് ഖാൻ പറഞ്ഞു. ബൗളിംഗിലും ബാറ്റിംഗിലും മാത്രമല്ല ഫീല്‍ഡിംഗിലും ഇന്ത്യ മികവു കാട്ടുന്നുണ്ട്. ലോകകപ്പിൽ മികച്ച ഫീൽഡിംഗ് നടത്തുന്നവരുടെ ടീമാണ് ജയിച്ചുകയറുന്നത്. ലോകകപ്പിൽ ഇതുവരെ വരുത്തിയ പിഴവുകൾ അഫ്ഗാൻ ടീം ഇന്ത്യക്കെതിരെ ആവർത്തിക്കരുതെന്നും റാഷിദ് ഖാൻ മുന്നറിയിപ്പിന് നൽകി.

ശനിയാഴ്ചയാണ് അപ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം. ലോകകപ്പില്‍ ഇതുവരെ വരുത്തിയ പിഴവുകൾ ഇന്ത്യക്കെതിരെ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നു റാഷിദ് ഖാൻ പറഞ്ഞു. ഞങ്ങളുടെ പ്രതിഭക്കൊത്ത പ്രകടനം ഇന്ത്യക്കെതിരെ പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു. .