ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സർക്കാരുമായി ഒന്നിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് കേജരിവാൾ പ്രധാനമന്ത്രിയെ അറിയിച്ചു. കൂടാതെ, ഡൽഹിയുടെ വികസനത്തിനായി സഹായം അഭ്യർത്ഥിക്കാനുമായാണ് കേജ്‌രിവാൾ പ്രധാനമന്ത്രിയെ കണ്ടത്. മഴക്കാലത്ത് യമുനാ നദിയിൽ നിന്നുമുള്ള ജലം ഉപയോഗപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ചും ഡൽഹി സർക്കാരിന്റെ ആരോഗ്യപദ്ധതിയിൽ കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും രണ്ടുപേരും ചർച്ചകൾ നടത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് മോദിയുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായ കേജ്‌രിവാൾ അദ്ദേഹത്തെ സന്ദർശിക്കുന്നത്.