മുംബയ് : ഇന്ത്യൻ നാവികസേനയുടെ നിർമ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിൽ വൻതീപിടിത്തം. മഹാരാഷ്ട്രയിലെ മാസഗോൺ ഡോക്‌യാഡിൽ നിർമ്മാണം പുരോഗമിക്കുന്ന ഐ.എൻ.എസ് വിശാഖപട്ടണം എന്ന കപ്പലിലാണ് വെള്ളിയാഴ്ച വൈകിട്ട് 5.44 ഓടെ തീപ്പിടിത്തം ഉണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
തീപ്പിടിച്ച കപ്പലിനുള്ളിൽ കുടുങ്ങിയ കരാർ തൊഴിലാളിയായ ബജേന്ദ്ര കുമാർ (23) മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് ഫയര്‍ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്താൻ ശ്രമിച്ചത്. തീ നിയന്ത്രണവിധേയമാണെന്നും വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്നും അധികൃതർ അറിയിച്ചു. .പ്രാഥമിക അന്വേഷണം നടത്തിയ ശേഷമെ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനാകൂ.