viral-video

മൂന്ന് കോഴിക്കുഞ്ഞുങ്ങളുമായി കളിക്കുന്ന കുഞ്ഞ് പട്ടിക്കുട്ടിയുടെ വീഡിയോ സഹജീവി സ്നേഹത്തിന്റെ ഉത്തമമാതൃകയാകുന്നു. . ചൈനയിലെ പീപ്പിൾസ് ഡെയിലിയാണ് ഹൃദ്യമായ ഈ വീഡിയോ പങ്കുവച്ചത്. വീഡിയോ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പേരാണ് ഇപ്പോൾ കണ്ടിരിക്കുന്നത്.

വെള്ള നിറത്തിലുള്ള പട്ടിക്കുട്ടി മൂന്ന് മഞ്ഞ നിറത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ ഓടിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. അവസാനം ഒരു കോഴിക്കുഞ്ഞിനെ അവൻ വാരിപ്പുണരുന്നു. മനുഷ്യനില്ലാത്ത സഹജീവി സ്നേഹം എന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. 57,000 ഷെയറുകളാണ് ട്വിറ്ററിൽ മാത്രം വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Explore the world as if it is your #1stday around pic.twitter.com/3V1fuA3oew

— People's Daily, China (@PDChina) June 20, 2019