തുമ്പ പഴമക്കാരുടെ ഔഷധ സസ്യമാണ് . തുളസിയെപ്പോലെ തന്നെ , ചുമയും കഫക്കെട്ടും അകറ്റാനുള്ള കഴിവ് തുമ്പയ്ക്കുമുണ്ട്. മഴക്കാലത്ത് ദിവസവും വീടുകളിൽ തുമ്പച്ചെടി പുകച്ചാൽ കൊതുകുകളെയും ചെറുപ്രാണികളെയും തുരത്താം. തുമ്പയില നീര് ഉദരസംബന്ധമായ പ്രശ്നങ്ങളും വയറുവേദനയും അകറ്റും.
തുമ്പയില നീര് തേൻ ചേർത്തോ കുരുമുളക് ചേർത്തോ കഴിക്കുന്നത് കഫക്കെട്ട് അകറ്റാൻ അത്യുത്തമം. കുട്ടികളിലെ ദഹനപ്രശ്നങ്ങളും വിരശല്യവും പരിഹരിക്കാനും തുമ്പ വളരെ നല്ലതാണ്. ഛർദ്ദിയും അതിസാരവും ഉള്ളപ്പോൾ തുമ്പനീര് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിക്കുക.തുമ്പനീരും തുമ്പയില ചേർത്ത് തിളപ്പിച്ച വെള്ളവും അൾസർ ശമിപ്പിക്കും. ഗ്യാസ്ട്രബിളിനും മികച്ച പ്രതിവിധിയാണ് തുമ്പനീര്.
സ്ത്രീകൾ തുമ്പനീര് കഴിക്കുന്നത് ഗർഭാശയശുദ്ധിക്ക് സഹായിക്കും. പഴയകാലത്ത് പ്രസവാനന്തരം അണുബാധ അകറ്റാൻ തുമ്പയില ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചിരുന്നു. തുമ്പയിലയിട്ട് കാച്ചിയ എണ്ണ തലയിൽ തേച്ചാൽ അലർജിയും സൈനസൈറ്രിസും അകലും.