ഫാഷന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളെ വെല്ലാൻ അധികമാരും കാണില്ല. കൂളിംഗ് ഗ്ലാസിന്റെ കാര്യത്തിലായാലും, പുത്തൻ വസ്ത്രങ്ങളുടെ കാര്യത്തിലായാലും, ഹെയർ സ്റ്റൈലിന്റെ കാര്യത്തിലായാലും ഏറ്റവും പുതിയ ട്രെൻഡുകളാണ് ഇവർ പരീക്ഷിക്കുക. ഇവരുടെ ഈ ശീലം കാരണം പാപ്പരാസികൾക്കും ചാകരയാണ്.
അടിപൊളി വേഷങ്ങളുമിട്ട് പുറത്തിറങ്ങുന്ന താര സുന്ദരിമാരെയും സുന്ദരന്മാരെയും തങ്ങളുടെ ക്യാമറയിൽ ഒപ്പിയെടുക്കാൻ നെട്ടോട്ടമോടുകയാണ് പാപ്പരാസികൾ. ഇത്തരത്തിൽ പാപ്പരാസികളുടെ ഇരയായിരിക്കുകയാണ് ബോളിവുഡ് നടിയും അർജുൻ കപൂറിന്റെ കാമുകിയുമായ മലൈക അറോറ.
തന്റെ ഒലിവ് ഗ്രീൻ ലോ നെക്ക് മാക്സിയുമായി പുറത്തിറങ്ങിയ മലൈകയെ ആണ് പാപ്പരാസികൾ വേട്ടയാടിയത്. ഇതിനൊപ്പം ചതുര രൂപത്തിലുള്ള കൂളിംഗ് ഗ്ലാസും മലൈക മുഖത്ത് ധരിച്ചിട്ടുണ്ട്. ശരീരത്തോട് ചേർന്നുകിടക്കുന്ന രീതിയിലാണ് മലൈക മാക്സി ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ശരീര വടിവുകൾ നന്നായി പുറത്ത് കാണാം.
ഈ വേഷത്തിലുള്ള മലൈകയുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഇതിനെ ഏറ്റെടുക്കുകയും ചെയ്തു. 'ഇതെന്താ നൈറ്റി ആണോ?', 'കിഴവിയെ പോലെയുണ്ടല്ലോ', 'ഇങ്ങനെ ശരീരം കാണിക്കാൻ നാണമില്ലേ' എന്നൊക്കെയാണ് മലൈകയ്ക്കെതിരെ കമന്റുകൾ വരുന്നത്. ഏതായാലും തനിക്കെതിരെയുള്ള വിമർശനങ്ങൾക്കെതിരെ നടി ഇനിയും പ്രതികരിച്ചിട്ടില്ല.