കോഴിക്കോട്: സംസ്ഥാനത്ത് നിന്ന് ഹൈദരാബാദിലേക്കും തിരിച്ചും 36 സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ. ഹൈദരാബാദ് - കൊച്ചുവേളി - ഹൈദരാബാദ് റൂട്ടിൽ 18 ട്രെയിനുകളും ഹൈദരാബാദ് -എറണാകുളം- ഹൈദരാബാദ് റൂട്ടിൽ 18 ട്രെയിനുകളുമാണ് ഓടിക്കുക.
ഹൈദരാബാദ് -കൊച്ചുവേളി (07115) സ്പെഷ്യൽ ട്രെയിനുകൾ ശനിയാഴ്ചകളിൽ ജൂലായ് 6, 13, 20, 27, ആഗസ്റ്റ് 3, 10, 17, 24, 31 തീയതികളിൽ രാത്രി 9ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ പുലർച്ചെ 3.20ന് കൊച്ചുവേളിയിൽ എത്തും.
കൊച്ചുവേളി-ഹൈദരാബാദ് (07116 )സ്പെഷ്യൽ ട്രെയിനുകൾ തിങ്കളാഴ്ചകളിൽ ജൂലായ് 8, 15, 22, 29 ആഗസ്റ്റ് 5, 12, 19, 26, സെപ്തംബർ 2 തീയതികളിൽ രാവിലെ 7.45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദിൽ എത്തും.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, വാണിയമ്പാടി, അമ്പൂർ, കാട്‌പാടി, ചിറ്റൂർ, തിരുപ്പതി, റണിഗുണ്ട, ഗുണ്ടൂർ, നെല്ലൂർ, ഓങ്കോൾ, തെനലി, ഗുണ്ടൂർ, പിഡുഗുരല്ല, സെക്കന്തരാബാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും.
ഹൈദരാബാദ് -എറണാകുളം(07117) സ്പെഷ്യൽ ട്രെയിനുകൾ ബുധനാഴ്ചകളിൽ ജൂലായ് 3, 10, 17, 24, 31 ആഗസ്റ്റ് 7, 14, 21, 28 തീയതികളിൽ ഉച്ചയ്ക്ക് 12.50ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 5.30ന് എറണാകുളത്ത് എത്തും.
എറണാകുളം- ഹൈദരാബാദ് (07118)സ്പെഷ്യൽ ട്രെയിനുകൾ വ്യാഴാഴ്ചകളിൽ ജൂലായ് 4, 11, 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 തീയതികളിൽ രാത്രി 7.30ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.55ന് ഹൈദരാബാദിൽ എത്തും.
ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്‌പാടി, ചിറ്റൂർ, തിരുപ്പതി, റണിഗുണ്ട, ഗുണ്ടൂർ, നെല്ലൂർ, ഓങ്കോൾ, തെനലി, ഗുണ്ടൂർ, പിഡുഗുരല്ല, നൽഗൊണ്ട, സെക്കന്തരാബാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും.