ന്യൂഡൽഹി: ലക്ഷ്‌മി വിലാസ് ബാങ്കും ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസുമായുള്ള ലയനത്തിന് കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യയുടെ അനുമതി. കഴിഞ്ഞ ഏപ്രിലിലാണ് ഇരു കമ്പനികളും ലയനം പ്രഖ്യാപിച്ചത്. ഓഹരികൾ വച്ചുമാറിയുള്ള (ഷെയർ സ്വാപ്പ്) ലയനത്തിലൂടെ, കൂടുതൽ മൂലധന അടിത്തറയുള്ള കമ്പനി രൂപീകരിക്കുകയും വിപുലമായ സാന്നിദ്ധ്യമേഖല കൈവരിക്കുകയുമാണ് ലക്ഷ്യം. ലയന ധാരണപ്രകാരം ലക്ഷ്‌മി വിലാസ് ബാങ്കിന്റെ ഓഹരി ഉടമകൾക്ക് ഓരോ 100 ഓഹരികൾക്കും പകരമായി ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസിന്റെ 14 ഓഹരികൾ വീതം ലഭിക്കും. ലയിച്ചുണ്ടാകുന്ന കമ്പനിക്ക് 14,302 ജീവനക്കാരും 1.23 ലക്ഷം കോടി രൂപയുടെ ബിസിനസുമുണ്ടാകും.