തിരുവനന്തപുരം: സംസ്ഥാന സർവീസിലെ ഉദ്യോഗസ്ഥ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള പരിഷ്കരണ നിർദ്ദേശങ്ങളടങ്ങിയ പഠന റിപ്പോർട്ട് ഭരണപരിഷ്കാര കമ്മീഷൻ ഉടൻ സർക്കാരിന് സമർപ്പിക്കും. കരട് റിപ്പോർട്ട് ഇന്നലെ ചേർന്ന കമ്മീഷന്റെയോഗം പരിശോധിച്ച് അവസാനരൂപം നൽകി. റിപ്പോർട്ട് സമ്പൂർണമാക്കി ഏറ്റവുംവേഗം സർക്കാരിന് സമർപ്പിക്കാൻയോഗം നിശ്ചയിച്ചു. കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.
വിജിലൻസ് കമ്മീഷന്റെ രൂപീകരണം, സംസ്ഥാന സർവീസിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനശേഷി മെച്ചപ്പെടുത്തൽ,ക്ഷേമനിയമങ്ങളുടെ നിർവഹണത്തിലെപോരായ്മയും ഫലപ്രാപ്തിയും, എന്നീ വിഷയങ്ങളെ സംബന്ധിച്ച മൂന്ന് റിപ്പോർട്ടുകളാണ് ഇതിനകം കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. പരിസ്ഥിതി വികസന രംഗങ്ങളിൽ കുട്ടനാട് നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് കുട്ടനാട്ടിലെ മങ്കൊമ്പ് നെല്ലു ഗവേഷണകേന്ദ്രത്തിന്റെ ഹാളിൽ ജൂലൈ 6 ന് സെമിനാർ നടത്താൻ കമ്മീഷൻയോഗം നിശ്ചയിച്ചു.