 പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) ഡിഗ്രി പരീക്ഷകൾ ജൂലായ് 1ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 ടൈംടേബിൾ

ജൂലായിൽ നടക്കുന്ന റെഗുലർ ബി.ടെക് നാലാം സെമസ്റ്റർ (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷാ കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് നാല്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ജൂലായ് 2 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ് (എഫ്.ഡി.പി) ബി.എ/ബി.എസ്.സി/ബി.കോം (2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി, ജൂൺ 28 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം (മേഴ്സിചാൻസ് - 2010, 2011 അഡ്മിഷൻ, സപ്ലിമെന്ററി - 2012 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഗവ.സംസ്‌കൃത കോളേജും, കൊല്ലം ജില്ലയിൽ ടി.കെ.എം കോളേജ് ഓഫ് ആർട്സ് & സയൻസും പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് ആലപ്പുഴ എസ്.ഡി കോളേജ് എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങൾ. വിദ്യാർത്ഥികൾ അതത് കോളേജുകളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി മേൽപ്പറഞ്ഞ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതേതാണ്. വിശദവിവരങ്ങളും ടൈംടേബിളും വെബ്‌സൈറ്റിൽ.

ജൂലായ് 1ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ റീസ്ട്രക്‌ച്ചേർഡ്/വൊക്കേഷണൽ ഡിഗ്രി കോഴ്സുകളുടെ (2008 അഡ്മിഷൻ വരെ) മേഴ്സിചാൻസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. യു.ഐ.ടി തിരുവനന്തപുരം, കൊല്ലം, അടൂർ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ മാത്രമാണ് പരീക്ഷ നടത്തുന്നത്. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത കോളേജുകളിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി മേൽപറഞ്ഞ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 പരീക്ഷാകേന്ദ്രം

അഞ്ചാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ഏപ്രിൽ 2019 (സപ്ലിമെന്ററി) ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ബ്രാഞ്ച് പരീക്ഷകൾ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് കാര്യവട്ടത്ത് 26 മുതൽ 28 വരെയും വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിംഗ് മാവേലിക്കരയിൽ 27, 28 തീയതികളിലും നടക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 പരീക്ഷാഫലം

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് (പി.ജി.ഡി.എച്ച്.ആർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലായ് 20 വരെ അപേക്ഷിക്കാം.

കംബൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ, മൂന്നാം സെമസ്റ്റർ ബി.ആർക്ക് സപ്ലിമെന്ററി പരീക്ഷാഫലം (2013 സ്‌കീം) പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2018 നവംബറിൽ നടത്തിയ എം.ഫിൽ കൺസൾട്ടിംഗ് സൈക്കോളജി 2017-2018 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 മാർക്ക് ലിസ്റ്റ് കൈപ്പറ്റാം

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഡിസംബർ 2018, ഫെബ്രുവരി 2019 എന്നീ മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ ഇക്കണോമിക്സ് സപ്ലിമെന്ററി പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ ജൂൺ 30നകം ഇ.ജി IV സെക്ഷനിൽ നിന്നും (പാളയം) ഹാൾടിക്കറ്റ് ഹാജരാക്കി കൈപ്പറ്റേതാണ്.

 അഭിമുഖം മാറ്റി

വിവിധ യു.ഐ.ടി കളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിലേയക്ക് 24, 25 തീയതികളിലായി നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു.

അപേക്ഷിക്കാം

സർവകലാശാല നിയമ വകുപ്പിന് കീഴിൽ നടത്തി വരുന്ന പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് (പി.ജി.ഡി.എച്ച്.ആർ) കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം, കോഴ്സ് ദൈർഘ്യം: എട്ട് മാസം, ഫീസ്: 2000 രൂപ. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് 0471 2308936.

 യു.ജി/പി.ജി പ്രവേശനം

ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട / സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിൽ 22 മുതൽ 30 വരെ വിദ്യാർത്ഥികൾക്ക് തിരുത്തലുകൾ വരുത്താം. ഇതിനായി സർവകലാശാലയെ സമീപിക്കേണ്ട. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.