സതാംപ്ടൺ: ലോകകപ്പിൽ അഫ്ഗാനിസ്ഥാന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യുടെ ബാറ്റിംഗ് നിര. ബൗളിംഗിന് അനുകൂലമായ പിച്ചിൽ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ.
അർദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കേദാർ യാദവും മാത്രമാണ് അഫ്ഗാൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിന്നത്. 67 റൺസെടുത്ത കോഹ്‌ലിയെ മുഹമ്മദ് നബി പുറത്താക്കുകയായിരുന്നു. കേദാർ യാദവ് 52 റൺസെടുത്തു.
ഇന്ത്യയുടെ അഞ്ചു വിക്കറ്റുകൾ സ്പിന്നർമാരാണ് നേടിയത്. അഫ്ഗാനായി മുഹമ്മദ് നബി, ഗുൽബാദിൻ നയ്ബ് എന്നിവർ രണ്ടും മുജീബുർ റഹ്മാൻ, റഹ്മത്ത് ഷാ, റാഷിദ് ഖാൻ, അഫ്താബ് അലം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. എം.എസ് ധോണി (23), രോഹിത് ശർമ (1), ലോകേഷ് രാഹുൽ (30), വിജയ് ശങ്കർ (29), ഹാർദിക് പാണ്ഡ്യ (7), മുഹമ്മദ് ഷമി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.