സതാംപ്‌ടൺ: ലോകകപ്പിൽ അഫ്ഗാൻ സ്പിൻ ബൗളിംഗിന് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നപ്പോൾ ക്യാപ്ടൻ വിരാട് കോഹ്‌ലിയും കേദാർ യാദവും മാത്രമായിരുന്നു പിടിച്ചുനിന്നത്. 63 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 67 റൺസാണ് കോഹ്‌ലി നേടിയത്. അർദ്ധ സെഞ്ച്വറിയോടെ മറ്റൊരു ചരിത്രനേട്ടത്തിനും കോഹ്‌ലി അർഹനായി ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ നായകനെന്ന നേട്ടത്തില്‍ മുഹമ്മദ് അസറുദീന് ഒപ്പമെത്തി കോഹ്‌ലി. ഈ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്നാണ് കോഹ്‌ലിയുടെ മൂന്നാം അർദ്ധ സെഞ്ചുറി നേട്ടം.
ഏകദിനത്തിൽ കോഹ്‌ലിയുടെ 52-ാം ഫിഫ്റ്റിയാണിത്. 48 പന്തിൽ കോഹ്‌ലി അമ്പത് പൂർത്തിയാക്കി. ഈ ലോകകപ്പിൽ 18, 82, 77, 67 എന്നിങ്ങനെയാണ് കോഹ്‌ലിയുടെ സ്‌കോറുകൾ. അഫ്‌ഗാൻ താരം മുഹമ്മദ് നബിയാണ് കോഹ്‌ലിയെ ഇന്ന് പുറത്താക്കിയത്.