ഉന്നാവ: ഉത്തർപ്രദേശിലെ ഉന്നാവയിൽ 11കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയിലാണ് അച്ഛനൊപ്പം വീടിനുപുറത്ത് കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കളും അയൽവാസികളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അടുത്തുള്ള തോട്ടത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ തല കല്ല് കൊണ്ട് അടിച്ചു തകർത്ത നിലയിലായിരുന്നു. കുട്ടിയുടെ കഴുത്തിലും സ്വകാര്യഭാഗങ്ങളിലും മാരകമായ മുറിവുകളുള്ളതായി പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം തുടങ്ങിയതായി ഉന്നാവോ പൊലീസ് പറഞ്ഞു.