1. പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പി.ജയരാജന്‍. ജനപ്രതിനിധികള്‍ ഉദദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കുക അല്ല വേണ്ടത്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ ഭരണ നേതൃത്വത്തിന് വീഴ്ചപറ്റി. അധ്യക്ഷ എന്ന നിലയില്‍ പി.കെ ശ്യമാളയ്ക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.കെ ശ്യാമളയ്ക്ക് വിമര്‍ശനം.
2. സാജന്റെ ഭാര്യ ബീനയുടെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുന്നുണ്ട്. ഉദ്യോഗസ്ഥരെ തിരുത്തി മുന്നോട്ട് പോകേണ്ടതായിരുന്നു. വീഴ്ച സംബന്ധിച്ച് ശ്യാമള വിശദീകരണം നല്‍കിയിട്ടുണ്ടെന്നും. ശ്യാമളയുടെ രാജിക്കാര്യത്തില്‍ വിശദീകരണം പരിശോധിച്ച ശേഷം സംസ്ഥാന സമിതി തീരുമാനം എടുക്കുമെന്നും ജയരാജന്‍
3. പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സി.പി.എമ്മിന് എതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി വിശദീകരണം യോഗം സംഘടിപ്പിച്ചത്. പി.കെ ശ്യാമളയ്ക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും വിമര്‍ശനം ശക്തമായതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുന്നത്.
4. ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വീണ്ടും ജയില്‍ മാറ്റാന്‍ തീരുമാനം. നടപടി, പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്. നിലവില്‍ പ്രതികളായ കൊടി സുനിയും ഷാഫിയും വിയൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. നാളെ ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും എന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. ഇന്ന് നടത്തിയ റെയ്ഡിലാണ് ടി.പി വധക്കേസ് പ്രതിയായ ഷാഫിയുടെ പക്കല്‍ നിന്ന് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്.
5. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് ജയില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. കണ്ണൂരില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗും വിയ്യൂരില്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. വിയ്യൂര്‍ ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര മിന്നല്‍ പരിശോധന നടത്തിയത്.
6. കായംകുളത്ത് പണം നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂര മര്‍ദ്ദനം. പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചത്. കായംകളും പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ചവര്‍ക്ക് എതിരെ കേസ് എടുത്തെന്ന് പൊലീസ്. ഇവര്‍ ഒളിവിലാണെന്നും പൊലീസ്. സഹപാഠികള്‍ നോക്കി നില്‍ക്കെ ആണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്
7. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. മര്‍ദ്ദിച്ചവര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് എന്നും വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളുടെ ആരോപണം. പ്രതികള്‍ എസ്.എഫ്.ഐ അനുഭാവികള്‍ മാത്രമാണ് എന്ന് എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം
8. മകന്‍ ബിനോയി കോടിയേരിക്ക് എതിരായ ലൈംഗിക ആരോപണ കേസില്‍ സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിന്റെ നിജസ്ഥിതി അന്വേഷണത്തിലൂടെ അറിയേണ്ടതുണ്ട്. മകനെ സംരക്ഷിക്കാന്‍ പാര്‍ട്ടിയോ താനോ തയാറാകില്ല. കേസ് ബിനോയി തന്നെ നേരിടണം. മക്കള്‍ വിദേശത്ത് പോകുമ്പോള്‍ തനിക്ക് പിന്നാലെ പോകാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
9. സംഭവത്തെ കുറിച്ച് അറിയുന്നത്, കേസ് വന്നപ്പോള്‍. മകനെ സംരക്ഷിക്കുന്ന ഒരു നിലപാടും താന്‍ സ്വീകരിച്ചിട്ടില്ല. മകന്‍ എവിടെയെന്ന് തനിക്ക് അറിയില്ല. ദിവസങ്ങളായി ബിനോയിയെ കണ്ടിട്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുംബയ് പൊലീസ് നോക്കട്ടയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരാതിക്കാരിയായ യുവതിയുടെ കുടുംബം തന്നോട് സംസാരിച്ചു എന്ന വാദം തെറ്റ്. യുവതിയോ ബന്ധുക്കളോ തന്നോട് സംസാരിച്ചിട്ടില്ല. വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത് ആണന്നും താന്‍ കൂടുതലായി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
10. കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് നിഷേധിച്ചതിന്റെ പേരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണവും തുടരുകയാണ്. പ്രാഥമിക പരിശോധനയില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനാല്‍ നഗരസഭാ സെക്രട്ടറി ഉള്‍പ്പടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള രാജിവയ്ക്കണോ എന്ന കാര്യം പാര്‍ട്ടി പരിശോധിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
11. പ്രതികൂല കാലാവസ്ഥയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഈ മാസം 24 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 55 മുതല്‍ 65 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ കേന്ദ്രം. തെക്ക്- പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ പോകരുതെന്ന് നിര്‍ദേശം
12. ജൂണ്‍ 23 വരെ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള അറബിക്കടലിലെ ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിക്കുന്നു. കേരളത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണം എന്നും നിര്‍ദ്ദേശം
13. ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് എതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കേദര്‍ ജാദവും മാത്രമാണ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നിന്നത്. 67 റണ്‍സ് എടുത്ത കോഹ്ലിയെ മുഹമ്മദ് നബി പുറത്താക്കുകയായിരുന്നു. ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയായിരുന്നു.
|