സൗത്താംപ്ടൺ: ലോകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനൊരുക്കിയ സ്പിൻ കെണിയിൽ ഇന്ത്യൻ ബാറ്രിംഗ് നിര കുടുങ്ങി. അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത അമ്പതോവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
ഇന്ത്യയ്ക്കായി നായകൻ വിരാട് കൊഹ്‌ലി (63 പന്തിൽ 67), കേദാർ ജാദവ് (68 പന്തിൽ 52) എന്നിവർ അർദ്ധ സെഞ്ച്വറി നേടി.
ഗുൽബദിൻ നയിബ്, മുഹമ്മദ് നബി എന്നിവർ രണ്ട് വിക്കറ്റ് വീതവും റഷീദ് ഖാൻ, മുജീബ്, റഹ്മത്ത് ഷാ, അഫ്‌ത്താബ് ആലം എന്നിവർ ഓരോവിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാൻ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 27 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എടുത്തിട്ടുണ്ട്.