സതാംപ്ടൺ: മിന്നൽ സ്റ്റമ്പിങ്ങിലൂടെ മിക്ക ക്രിക്കറ്റ് താരങ്ങളെയും ഞെട്ടിച്ച വിക്കറ്റ് കീപ്പറാണ് ധോണി. സെക്കന്റുകളുടെ വ്യത്യാസത്തിൽ നിരവധി പേരെയാണ് ധോണി പുറത്താക്കിയത്. വിക്കറ്റിനു പിന്നിലെ പ്രകടനത്തിന്റെ കാര്യത്തിൽ മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ എം.എസ് ധോനിയെ വെല്ലാൻ പോന്ന ഒരു താരം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നതും സത്യമാണ്.
എന്നാൽ ഇപ്പോൾ ധോണിയുടെ സ്റ്റമ്പിങ്ങാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മിന്നൽ സ്റ്റമ്പിങ്ങിലൂടെ പേരുകേട്ട ധോണി അതേ സ്റ്റമ്പിങ്ങിലൂടെ തന്നെ പുറത്തായിരിക്കുകയാണ്. റാഷിദ് ഖാൻ എറിഞ്ഞ 45-ാം ഓവറിൽ റാഷിദിനെ ക്രീസിന് പുറത്തിറങ്ങി അടിക്കാനുള്ള ധോനിയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
വിക്കറ്റ് കീപ്പർ ഇക്രം അലി പന്ത് കെെക്കലാക്കി പെട്ടെന്ന് തന്ന് ബെയ്ൽസ് തട്ടുകയായിരുന്നു. ഇതോടെ സ്റ്റമ്പിങ് രാജാവ് സ്റ്റമ്പിങ്ങിൽ പുറത്തായെന്നാണ് ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റ് വന്നു. 52 പന്തിൽ നിന്ന് 28 റൺസെടുക്കാനോ ധോണിക്ക് കഴിഞ്ഞിട്ടുള്ളൂ.