ഇംഗ്ലണ്ടിന്റെ പേര്കേട്ട ബാറ്റിംഗ് നിരയെ തന്റെ എണ്ണം പറഞ്ഞ യോർക്കറുകൾ കൊണ്ട് എറിഞ്ഞൊതുക്കി ലസിത് മലിംഗയെന്ന ലങ്കൻ സൂപ്പർ പേസർ പ്രായമല്ല പ്രതിഭയുടെ അളവ് കോൽ എന്ന് ഒരിക്കൽക്കൂടി തെളിയിച്ചു.
ശ്രീലങ്ക ഉയർത്തിയ 233 റൺസിന്റെ വിജയ ലക്ഷ്യം അനായാസം ഇംഗ്ലണ്ട് മറികടക്കുമെന്നായിരുന്നു ആതിഥേയരുടെ ബാറ്റിംഗ് തുടങ്ങുന്നതിന് മുൻപ് വിദഗ്ധർ പോലും കരുതിയത്. എന്നാൽ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ അപകടകാരിയായ ബെയർസ്റ്രോയെ വിക്കറ്രിന് മുന്നിൽ കുരുക്കി മലിംഗ നയം വ്യക്തമാക്കുകയായിരുന്നു.മലിംഗയ്ക്ക് പിന്തുണയുമായി 3 വിക്കറ്രുമായി ധനഞ്ജയ ഡിസിൽവയും നിറഞ്ഞാടിയതോടെ 47 ഓവറിൽ ഇംഗ്ലണ്ട് 212 റൺസിന് ആൾഔട്ടാവുകയായിരുന്നു.
43/4 10 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 43 റൺസ് നൽകിയാണ് മലിംഗ നാല് വിക്കറ്റ് വീഴ്ത്തിയത്.
51 വിക്കറ്രുകൾ ലോകകപ്പിൽ മലിംഗ നേടിക്കഴിഞ്ഞു. ലോകകപ്പിൽ 50 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറാണ് മലിംഗ. ഗ്ലെൻ മഗ്രാത്ത്, മുത്തയ്യ മുരളീധരൻ, വസിം അക്ര എന്നിവരാണ് മറ്രുള്ളവർ.
മലിംഗ ഇതിഹാസമാണ് . കളിക്കളത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം
ധിമുക്ത് കരുണാരത്നെ
ശ്രീലങ്കൻ ക്യാപ്ടൻ