kunjumon

പു​ന​ലൂർ: ഉ​ത്ത​രാ​ഖ​ണ്ഡിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് പു​ന​ലൂർ സ്വ​ദേ​ശി​യാ​യ സൈ​നി​കൻ മ​രിച്ചു.പു​ന​ലൂർ ചെ​മ്മ​ന്തൂർ ക​രി​മ്പുംമ​ണ്ണിൽ വീ​ട്ടിൽ കു​ഞ്ഞു​മോനാണ് (54) മരിച്ചത്. ഡാർ​ചൂ​ള​യി​ലാ​ണ് സംഭവം. ഉരുൾപൊട്ടലിൽ കുറേദൂരം ഒ​ഴു​കിപ്പോ​യി.വെ​ള്ളി​യാ​ഴ്​ച ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തിക്കു​ന്ന മൃ​ത​ദേ​ഹം മോർ​ച്ച​റി​യിൽ സൂ​ക്ഷി​ച്ചശേ​ഷം ചൊ​വ്വാ​ഴ്​ച 11ന് ചെ​മ്മ​ന്തൂ​രി​ലെ വീ​ട്ടിൽ പൊ​തു​ദർ​ശ​ന​ത്തി​ന് വ​യ്​ക്കും. തു​ടർ​ന്ന് തൊ​ളി​ക്കോ​ട് സെന്റ് തോ​മ​സ് മാർ​ത്തോ​മ ചർ​ച്ച് സെമിത്തേരിയിൽ അടക്കം ചെയ്യും. ആ​റു​മാ​സം മു​മ്പാ​ണ് നാ​ട്ടിൽ വ​ന്നുപോ​യ​ത്. ഭാ​ര്യ: അ​ന്ന​മ്മ.മ​ക്കൾ:ന​വീൻ, നൂ​തൻ.