മുഹമ്മദ് ഷമിക്ക് ഹാട്രിക്ക് സൗത്താംപ്ടൺ: ലോകകപ്പിൽ ഇന്നലെ അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. അഫ്ഗാനിസ്ഥാനൊരുക്കിയ സ്പിൻ കെണിയിൽ കുടുങ്ങിയ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പതോവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 49.5 ഓവറിൽ 213 റൺസിന് ആൾഔട്ടാവുകയായിരുന്നു.
അവസാന ഓവറിൽ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഷമി നാലും ബുംറ,ചഹൽ,പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തേ ഇന്ത്യയ്ക്കായി നായകൻ വിരാട് കൊഹ്‌ലി (63 പന്തിൽ 67), കേദാർ ജാദവ് (68 പന്തിൽ 52) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. ഗുൽബദിൻ നയിബ്, മുഹമ്മദ് നബി എന്നിവർ രണ്ട് വിക്കറ്റ് വീതവും റഷീദ് ഖാൻ, മുജീബ്, റഹ്മത്ത് ഷാ, അഫ്‌ത്താബ് ആലം എന്നിവർ ഓരോവിക്കറ്റ് വീതവും വീഴ്ത്തി.